വീണ്ടും ഒരു ഇംഗ്ലീഷ് ടീം ഇന്ത്യൻ ഫുട്ബോളിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്ഫോഡ് എഫ്.സിയും ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡിഷ എഫ്.സിയും ഒന്നിക്കുന്നു. മൂന്ന് വർഷത്തേക്കാണ് പാർട്ട്നെർഷിപ്പ് നടത്തുന്നതെന്ന് ഒഡിഷ എഫ്.സിയും വാറ്റ്ഫോഡ് എഫ്.സിയും വ്യക്തമാക്കി.

താരങ്ങളുടെ സ്‌കൗട്ടിങ്,പരിശീലനം, യൂത്ത് സിസ്റ്റം, ഗ്രാസ്റൂട്ട് ലെവൽ പ്രോഗ്രാം തുടങ്ങിയ മേഖലകളിലാണ് ഇരുടീമുകളും സഹകരിക്കുക. വനിതാ ഫുട്ബോൾ ടീമുകളുടെ പ്രവർത്തനങ്ങൾക്കും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കും, വനിതാ ടീമുകൾ തമ്മിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

2019-20 സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ചാംപ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ട വാറ്റ്ഫോഡ് എഫ്.സി ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷമാണ് ഇ.പി.എല്ലിലേക്ക് വീണ്ടും ഉയർത്തപ്പെട്ടത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply