2021ലെ മികച്ച താരം ആര് ? പട്ടികയിൽ 11പേർ.

2021ലെ ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള അവസാനപട്ടികയില്‍ ഇടം നേടി 11 താരങ്ങള്‍. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ജനുവരി 17നായിരിക്കും അവാര്‍ഡ് പ്രഖ്യാപനം.

വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ മികച്ച താരത്തെ വോട്ടെടുപ്പിലൂടെയാണ് തിരെഞ്ഞെടുക്കുക. ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം ഫ്രാന്‍സിന്റെ കരിം ബെന്‍സേമ, ബെല്‍ജിയത്തിന്റെ കെവിന്‍ ഡി‌ബ്രൂയ്‌നെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട് എന്നിവരും ലിസ്റ്റിലുണ്ട്.

ഇറ്റലിയുടെ ജോര്‍ജീഞ്യോ, പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഫ്രാന്‍സിന്റെ എന്‍ഗോള കാന്റെ, കിലിയന്‍ എംബാപ്പെ, ബ്രസീല്‍ താരം നെയ്‌മര്‍, ഈജിപ്‌ഷ്യന്‍ താരം മുഹമ്മദ് സലാഹ് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍. കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply