“മകനുമൊത്തൊരു ഫോട്ടോ എടുക്കാന്‍ അനുവദിക്കുമോ?” ചോദ്യം മെസ്സിയോട് | വീഡിയോ കാണാം.

ലയണൽ മെസ്സി പി.എസ്.ജിയില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന് ശേഷമായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിര്‍ ടീമായ റെയിംസിന്റെ താരങ്ങള്‍ മെസ്സിക്ക് കൈ കൊടുക്കാനും പരിചയപ്പെടാനുമുള്ള തിരക്കിലായിരുന്നു. അതിനിടയിലൂടെ മകനെയും കയ്യിലെടുത്ത് റെയിംസ് ഗോള്‍ കീപ്പര്‍ പ്രഡ്രാഗ് രാജ്കോവിച്ച് മെസ്സിക്ക് അരികിലേക്ക് എത്തി. മകനുമൊത്ത് ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. യാതൊരു മടിയും കൂടാതെ പ്രഡ്രാഗ് രാജ്കോവിച്ചിന്റെ മകനെ കയ്യിലെടുത്ത് മെസ്സി ഫോട്ടോക്ക് പോസ് ചെയ്തു. പ്രഡ്രാഗ് രാജ്കോവിച്ച് ഫോട്ടോ എടുക്കുമ്പോള്‍ ഒരു മെസ്സി ആരാധകന്റെ ഭാവങ്ങള്‍ അയാളുടെ മുഖത്തുണ്ടായിരുന്നു.

സ്പാനിഷ് ക്ലബ് ബാഴ്‍സലോണ വിട്ടു ഫ്രഞ്ച് ലീഗിലേക്കു ചേക്കേറിയ മെസ്സി, റെയിംസിനെതിരായ മത്സരത്തിൽ നെയ്മർക്കു പകരക്കാരനായി 66–ാം മിനിറ്റിലാണു കളത്തിലിറങ്ങിയത്. ബാഴ്‍സലോണയിൽ എത്തിയ ശേഷം മറ്റൊരു ക്ലബിനായി മെസ്സി പന്തു തട്ടുന്നത് ഇതാദ്യമായാണ്. എംബപ്പെയുടെ ഇരട്ടഗോൾ മികവിൽ (16′, 63′) പി.എസ്.ജി റെയിംസിനെ 2–0 സ്കോറിന് പരാജയപ്പെടുത്തി.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply