ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ വിജയം സ്വന്തമാക്കി ഇന്ത്യ

Getty Images

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് അഭിമാനമായി ഇന്ത്യയുടെ ചുണക്കുട്ടികൾ.

ബംഗ്ലാദേശിന്റെ ഒത്തിണക്കത്തോടെയുള്ള ഡിഫന്‍സിനെ മറികടക്കാന്‍ അവസാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെ വേണ്ടി വന്നു. ഇരട്ട ഗോളുകൾ നേടിയാണ് ക്യാപ്റ്റന്‍ ഇന്ത്യയുടെ രക്ഷകനായത്.

ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീന താരം ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്തു ഇന്ത്യൻ നായകൻ സുനിൽ ചേത്രി. 74 അന്താരാഷ്ട്ര ഗോളുകൾ ആണ് ഇന്ത്യൻ നായകൻ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി ഇന്ത്യ. ആറ് പോയിന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പാക്കാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply