ഖത്തറിൽ ബിക്കിനി ധരിച്ച് ഇവാന; സ്റ്റേഡിയത്തിലും ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചെത്തി- വിവാദം.

ഓരോ ലോകകപ്പിലും ഫുട്‌ബോള്‍ താരങ്ങളെപ്പോലെ കളി കാണാനെത്തുന്ന കാണികളും ചര്‍ച്ചാവിഷയമാകാറുണ്ട്. അത്തരത്തില്‍ ഒരു ഫുട്‌ബോള്‍ കാണിയും ഖത്തറില്‍ തരംഗമാകുകയാണ്. എന്നാല്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചതിന്റെ പേരിലല്ല ഇവര്‍ ആഘോഷിക്കപ്പെടുന്നത്. മറിച്ച് അവരുടെ ഗ്ലാമറസ് വസ്ത്രമാണ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ക്രൊയേഷ്യന്‍ മോഡലായ ഇവാന നോളാണ് ഖത്തറിലെത്തിയ ആ കാണി. ഖത്തര്‍ ലോകകപ്പിലെ ‘ഹോട്ടസ്റ്റ് ഫാന്‍’ എന്നാണ് ഇവാന ഇപ്പോൾ അറിയപ്പെടുന്നത്. ക്രൊയേഷ്യന്‍ ജേഴ്‌സിക്ക് സമാനമായുള്ള ചുവപ്പും വെളുപ്പും ചതുരക്കളങ്ങള്‍ നിറഞ്ഞ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവാന ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനെത്തിയത്.

ചുവപ്പ് സ്‌കിന്‍ ഫിറ്റ് പാന്റും ബ്രാ ടോപ്പും ധരിച്ചാണ് ക്രൊയേഷ്യയുടെ ഒരു മത്സരത്തിന് ഇവരെത്തിയത്. മറ്റൊരു മത്സരത്തില്‍ ഷോര്‍ട്ട് ഗൗണും അണിഞ്ഞു. ഇതിന്റെ ചിത്രങ്ങളെല്ലാം ഇവാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് ഇവാന. കൂടാതെ ഖത്തറിൽ ബിക്കിനി ധരിച്ചുള്ള ദൃശ്യങ്ങളും ഇവാന പങ്കുവെച്ചതോടെ വിമർശനവുമായി ഒരു കൂട്ടം എത്തി. ഖത്തറിലെ നിയമങ്ങൾ ഇവാന അനുസരിക്കുന്നില്ല എന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം. ഇവർക്ക് മറുപടിയുമായി ഇവാനയുടെ ആരാധകരും എത്തിയതോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചൂടുള്ള വിവാദമായിരിക്കുകയാണ് ഇവാനയുടെ വസ്ത്രം ഇപ്പോൾ. മിസ്സ് ക്രോയേഷ്യ കൂടെയായ ഇവാന ഖത്തറിലെ നിയമങ്ങൾക്കെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു.

What’s your Reaction?
+1
89
+1
54
+1
49
+1
187
+1
83
+1
155
+1
189

Leave a reply