റയൽ വിടാനൊരുങ്ങി സിദാൻ

Getty Images

ഈ സീസൺ അവസാനത്തോടെ ലാ ലീഗ സൂപ്പർ ക്ലബായ റയൽ മാഡ്രിഡിന്റെ പരിശീലകൻ സിനദിന്‍ സിദാന്‍ സ്ഥാനമൊഴിയുന്നു.

ക്ലബ് വിടുന്ന കാര്യം തന്റെ സഹപ്രവര്‍ത്തകരോടും സ്‌ക്വാഡിനോടും കഴിഞ്ഞാഴ്ച മത്സരത്തിനിറങ്ങും മുമ്പെ സിദാന്‍ അറിയിച്ചെന്നാണ് ഗോൾ റിപ്പോർട്ടിൽ പറയുന്നത്.

സൂചനകൾ അനുസരിച്ച് റയൽ വിട്ട് ഇറ്റലിയിലേക്ക് ചേക്കേറാനാണ് സിദാന്റെ തീരുമാനം.

മൂന്ന് തവണ റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ സിദാന്‍ 2018-ല്‍ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു.

എന്നാൽ ആരാധകരുടെയും ക്ലബ് മാനേജ്മെന്റിന്റെയും നിരന്തരമായ അഭ്യര്‍ത്ഥനകള്‍ കാരണം അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.

പക്ഷേ, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ റയലിനും സിദാനും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. നിലവിലെ ലാ ലിഗ ചാമ്പ്യന്മാരാണ് റയൽ എങ്കിലും ഈ സീസണില്‍ കിരീടം നിലനിറുത്തുക അത്ര എളുപ്പമല്ല.

അടുത്ത കളികളില്‍ അത്‌ലറ്റിക് ക്ലബ്ബിനെയും വിയ്യാറയലിനെയും തോല്‍പ്പിച്ചാലും റയലിന് ലാ ലിഗ ഉറപ്പാക്കാന്‍ സാധിക്കില്ല. ഇനിയിപ്പോ അത്ഭുതങ്ങള്‍ സംഭവിച്ചാലും റയലില്‍ തുടരാനില്ലെന്ന നിലപാടിലാണ് സിദാന്‍.

റയൽ വിടാനൊരുങ്ങുന്ന സിദാന് ഇറ്റാലിയൻ സൂപ്പർ ക്ലബായ യുവെന്റസിന്റെ പരിശീലക സ്ഥാനമാണ് കാത്തിരിക്കുന്നതെന്നാണ് സൂചനകൾ.

 

 

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply