ഏറെ നാളുകൾക്ക് ശേഷം പുതിയ നാമത്തിൽ ബി. ജി. എം. ഐ. ആവേശം കത്തിപടരുകയാണ്. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ആദ്യ ഇവന്റായ ‘ലോഞ്ച് പാർട്ടിയുടെ’ ആദ്യ ദിനത്തിൽ പ്രതീക്ഷിച്ചതുപോലെ തന്നെ ആരാധകരുടെ കുത്തൊഴുക്കുതന്നെയായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പബ്‌ജി നിരോധനത്തിന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി ഒരു ഇവന്റ് നടക്കുന്നത്. 18 ടീമുകളാണ് ഇന്നലെ ആരംഭിച്ച ദ്വിദിന പരിപാടിയിൽ മാറ്റുരക്കുന്നത്. ആറുലക്ഷം ഇന്ത്യൻ രൂപയാണ് ഇവെന്റിന്റെ മുഴുവൻ പ്രൈസ് പൂൾ.
ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ഫേസ്ബുക്, യൂട്യൂബ് പേജുകളിലാണ് തത്സമയ സംപ്രേക്ഷണം ലഭ്യമാകുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവരണവും ലഭ്യമാണ്. ആദ്യദിനത്തിൽ 444k ലൈവ് വാച്ചിങ് വരെ എത്തിയിരുന്നു.
ആദ്യദിനത്തിൽ മൂന്നു മാപ്പുകളാണ് ഉപയോഗിച്ചത്. (Erangel , Miramar, Sanhok )മൂന്നിലും ഹാട്രിക്ക് ചിക്കൻ ഡിന്നറുമായി ടീം സ്നാക്സ് പോയിന്റ്പട്ടികയിൽ 76 പോയിന്റുകളുമായി ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. ഐ. എൻ. ഡി.യിലെ സ്നാക്സ്, ക്രാറ്റോസ്, ദൽജിത് എസ്. കെ., ആതങ്കി എന്നിവരാണ് ടീമിലുള്ളത്. രണ്ടാം സ്ഥാനത്ത് 36 പോയിന്റുകളുമായി ടീം ക്രോൺടെൻ,മൂന്നാം സ്ഥാനത്ത് 35 പോയിന്റുകളുമായി ടീം റോണക്,നാലാം സ്ഥാനത്ത് 31 പോയിന്റ്റുമായി ടീം സാഗ്വാൻ, അഞ്ചാം സ്ഥാനത്ത് 28 പോയിന്റുകളുമായി ടീം മോർട്ടൽ എന്നിങ്ങനെയാണ് ആദ്യദിനത്തിന്റെ അവസാനത്തെ പോയിന്റ് നില.രണ്ടാം ദിനമായ ഇന്ന് വാശിയെറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ക്യാപ്റ്റന്മാർക്കുവേണ്ടിയുള്ള പാൻ ഫൈറ്റ് സാങ്കേതിക തടസങ്ങളാൽ ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും അത് പിന്നീട് നടത്തുമെന്നാണ് സൂചന.
പ്രൊഫഷണൽ ഇ -സ്പോർട്സ് താരങ്ങൾ മുതൽ സ്ട്രിമേഴ്‌സ് വരെ അടങ്ങുന്ന ടീമുകൾ മികച്ച പ്രകടനം തന്നെയാണ് ആദ്യദിനത്തിൽ കാഴ്ചവച്ചതെങ്കിലും പലർക്കും ആൻഡ്രോയിഡിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കഴിയാതെയും വന്നിട്ടുണ്ട്.കേരളത്തിൽ നിന്നും മറ്റു ദക്ഷിണെന്ത്യൻ ഭാഷകളിൽ സ്ട്രിമ് ചെയുന്നവർക്കോ സ്ട്രിമേഴ്‌സ് ബാറ്റിലിൽ ഇൻവിറ്റേഷൻ ലഭിച്ചില്ല എന്നുള്ളതിൽ പല സ്ട്രമേഴ്‌സും പ്രതികരണം നടത്തിയിരുന്നു.ലോഞ്ച് പാർട്ടിയുടെ രണ്ടാം ദിനമായ ഇന്ന് ചിലപ്പോൾ ഐ. ഓ. എസിലും ഗെയിം ലഭിക്കുമെന്നും അഭ്യൂഗമുണ്ട്.
Leave a reply