ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ലൈനപ്പ് പുറത്തുവിട്ട് ടീം സോൾ. പബ്‌ജി മൊബൈലിൽ ഇന്ത്യയുടെ ആദ്യ നാഷണൽ ചാമ്പ്യന്മാരായ ടീം സോൾ ഇത്തവണ വരുന്നത് പുതിയ രൂപത്തിൽ. ടീം സോൾ, പവർഡ് ബൈ S8UL എന്ന ബ്രാൻഡിങ്ങോടെയാണ് ടീം ഇറങ്ങുന്നത്.
ജൂലൈ 7ന് രാത്രി പത്തരയോടെയാണ്
മോർട്ടൽ (നമൻ മാത്തൂർ)
വൈപ്പർ (യഷ് സോണി)
റേഗൽടോസ് (പർവ് സിംഗ്)
സ്കൗട്ട് (തന്മെയ് സിംഗ്)
മാവി (ഹർമന്ദീപ് സിംഗ്)
എന്നിവർ അടങ്ങുന്ന താരനിരയെ S8UL അവരുടെ യൂട്യൂബ് ചാനൽ വഴി അവതരിപ്പിച്ചത്.
ഏറെ ആവേശത്തോടെ ആരാധകർ കാത്തുനിന്നൊരു അനൗൺസ്‌മെന്റായിരുന്നു ഇന്ത്യയുടെ ആദ്യ പബ്‌ജി ദേശീയ ചാമ്പ്യൻമാരുടെ പുതിയ ലൈനപ്പ്. പല കാരണങ്ങളാൽ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വൈകിയെങ്കിലും സോളിന്റെ ആരാധകർ ഇത്തവണ നിരാശരായില്ല. ജൂലൈ 8ന് ബി. ജി. എം. ഐ നടത്തുന്ന ആദ്യത്തെ ഇവന്റായ’ സ്ട്രീമേഴ്‌സ് ബാറ്റിലിൽ’ ‘ടീം മോർട്ടലിനു ‘വേണ്ടി ഇവർ ഇറങ്ങുന്നതായും പ്രഖ്യാപിച്ചു കഴിഞ്ഞു.
2019ലെ പബ്‌ജി മൊബൈൽ ഇന്ത്യ സീരീസ് (പി. എം. ഐ. എസ്.), പബ്‌ജി മൊബൈൽ ക്ലബ് ഓപ്പൺ (പി. എം. സി. ഓ ) എന്നിവ നേടിയ ടീം സോളിന്റെ ഭാഗമായിരുന്നു മുംബൈ സ്വദേശി നമൻ മാത്തൂർ. സോളിന്റെയും S8ULന്റെയും മുഖമുദ്രയായ മോർട്ടൽ ഇന്ത്യൻ ഗൈമിംഗ് കമ്മ്യൂണിറ്റിയുടെ അവിഭാജ്യ ഘടകം കൂടിയാണ്. രണ്ടുതവണ ഗ്ലോബലി ‘സ്ട്രീമർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ഒരേയൊരു ഇന്ത്യൻ സ്ട്രീമാറാണ് ഈ 24 വയസ്സുകാരൻ.
ടീമിന്റെ കൂടെ തുടക്കം മുതലേ ഉണ്ടായിരുന്ന മറ്റൊരാളാണ് സോൾ വൈപ്പർ എന്ന യാഷ് സോണി. മുംബൈ സ്വദേശിയായ യാഷ് ടീമിലെ ഏക ടു തമ്പ് പ്ലയെർ കുടിയാണ്.
ടീമിന്റെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് 20 വയസുകാരനായ സോൾ റെഗൽടോസ്.
പർവ് സിംഗ് എന്ന ഈ ഡൽഹി സ്വദേശി തന്റെ പബ്‌ജി മൊബൈൽ കരിയർ തുടങ്ങിയത് 4 എച്. എം എന്ന ക്ലാനിൽ നിന്നായിരുന്നെങ്കിലും ഈ അസ്സോൾട്ടറിനെ ലോകമറിഞ്ഞത് സോളിൽ നിന്നാണ്. ടീം സോളിന്റെ കൂടെ പി. എം സി. ഓ. ഫാൾ സ്പ്ളിറ്റ് സൗത്ത് ഏഷ്യ റീജിയനിൽ നേടിയ രണ്ടാം സ്ഥാനമുൾപ്പടെ നിരവധി നേട്ടങ്ങളാണ് ഈ യുവ താരത്തിന്റെ പേരിലുള്ളത്.
ഒരാമുഖത്തിന് ആവശ്യമില്ലാത്ത താരമാണ് സ്കൗട്ട്. 24 വയസുകാരനായ ഈ ഗുജറാത്ത് സ്വദേശി ഇന്ത്യയെ ആദ്യമായി പബ്‌ജി ഗ്ലോബൽ ടൂർണമെന്റിൽ ടീം ഐ. എൻ. ഡി. ക്കൊപ്പം പ്രധിനിധീകരിച്ചിട്ടുണ്ട്. 2018ൽ തായ്‌ലൻഡിൽ നടന്ന പബ്‌ജി മൊബൈൽ സ്റ്റാർ ചലഞ്ച് (പി. എം. എസ്. സി.), 2019 ചൈനയിൽ നടന്ന പീസ്കീപ്പർ എലൈറ്റ് ചാംപ്യൻഷിപ് (പി. ഇ. സി.),എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സ്കൗട്ട്ടിന്റെ മികച്ച പ്രകടനം ഓറഞ്ച് റോക്കിനൊപ്പം 2020ൽ പബ്‌ജി മൊബൈൽ വേൾഡ് ലീഗിൽ നേടിയ രണ്ടാം സ്ഥാനമാണ്. ഇന്ത്യക്കായ് ഒരു ഇന്റർനാഷണൽ ട്രോഫി എന്നതാണ് മുൻ ഫുട്ബോൾ തരാംകുടിയായ സ്കൗട്ട്ടിന്റെ ലക്ഷ്യം.
പഞ്ചാബ് സ്വദേശിയായ ഹർമന്ദീപ് സിംഗ് മാവിയാണ് ടീമിനെ ഗെമിൽ നയിക്കുക.20വയസുകാരനായ മാവി ഇന്ത്യൻ ടൈഗേർസിനോടൊപ്പം പി. എം. സി. ഓ. സ്പ്രിംഗ് സ്പ്ളിറ്റ് 2019 ലൂടെയാണ് തന്റെ വരവറിയിച്ചത്. പിന്നീട് ഓറഞ്ച് റോക്കിനോടൊപ്പം പി. എം. പി. എൽ സ്പ്രിംഗ് സ്പ്ളിറ്റ് 2019, ഇ. എസ്. എൽ. പ്രിമിയർഷിപ്, തുടങ്ങിയ ടൂർണമെന്റുകളിൽ ഒന്നാംസ്ഥാനം കരസ്തമാക്കി. ഓറഞ്ച് റോക്കിനെ വേൾഡ് ലീഗിൽ രണ്ടാം സ്ഥാനത്തെത്തിച്ചതിൽ ഈ പ്രതിഭാശാലിയായ ഐ. ജി. എലിന്റെ കരങ്ങളുമുണ്ട്.
Leave a reply