കേരളത്തിലാദ്യമായി ഈ – സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ESFI) ഈ-സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും(ESAK) ചേർന്ന് സംഘടിപ്പിക്കുന്ന E-FOOTBALL ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം കുറിക്കും. പ്രോ എവൊല്യൂഷൻ സോക്കർ (PES) ടൂർണമെന്റ് ആണ് തുടക്കം എന്ന നിലയിൽ നടത്തുക. കേരളത്തിലെ ഓൺലൈൻ ഗെയിം ആരാധകരെ ഒരു പ്രൊഫഷണൽ ആകുക എന്നതാണ് ഈ- സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ഇതിലൂടെ ലക്ഷ്യമിടുന്നത്. ESFI യുടെ നേതൃത്വത്തിൽ നിരവധി ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണ്. ഈ-സ്പോർട്സിന്റെ കീഴിൽ നിരവധി ഗെയിമുകൾ ഉണ്ടെങ്കിലും ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മൊബൈൽ ടൂർണമെന്റ് നടത്താൻ നിർബന്ധിതരാകുകയായിരുന്നു.
14 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ പ്രമുഖ യൂട്യൂബർമാരുടെ നേതൃത്വത്തിലായിരിക്കും ഓരോ ടീമുകളും അണിനിരക്കുക. 14 ടീമുകളിലും 7 കളിക്കാർ വീതം ഉണ്ടാകും. ഒരു ടീമിൽ നിന്നും 5 പേർക്ക് കളിക്കാൻ അവസരം ലഭിക്കും. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഓരോ ടീമുകളും പരസ്പരം ഏറ്റുമുട്ടും. അതിനുശേഷം വരുന്ന ആദ്യ നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. തികച്ചും സൗജന്യമായാണ് ടീം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടാവും. കൂടാതെ, പങ്കെടുക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും ജേഴ്സിയും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും.
ഒ.റ്റി.റ്റി പാർട്ണറായി MAINSTREAM മീഡിയയും എക്സിക്യൂഷൻ പാർട്ണറായി ESPO യും ജേഴ്‌സി പാർട്ണറായി BRAVES ഉം മീഡിയ പാർട്ണറായി ZilliZ ഉം പരിപൂർണ പിന്തുണയുമായി കൂടെയുണ്ട്.
Leave a reply