ഇന്ത്യൻ ​ഗെയിം റെഡി: ഫൗജിയുടെ ലോഞ്ചിങ്ങ് തീയ്യതി പുറത്തിറക്കി

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ ഗെയിമിന്റെ ആദ്യ ട്രെയിലർ ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പുറത്തിറക്കിയത്.

ബാം​ഗ്ലൂർ: പബ്ജിക്ക് പകരമായി പുറത്തിറക്കുന്ന ഇന്ത്യൻ നിർമ്മിതി ​ഗെയിം ഫൗജിയുടെ ലോഞ്ചിങ്ങ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലായിരിക്കും ഫൗജി ലോഞ്ച് ചെയ്യുക.ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ ഗെയിമിന്റെ ആദ്യ ട്രെയിലർ ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പുറത്തിറക്കിയത്. ജനുവരി മൂന്നിനാണ് ​ഗെയിമിന്റെ ട്രെയിലർ പുറത്തുവിട്ടത്.മഞ്ഞുവീഴ്ച്ചയുള്ള സ്ഥലങ്ങളാണ് ഈ ഗെയിമിന്റെ തീമിൽ ഉണ്ടായിരിക്കുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. ഗെയിമിന്റെ തീം സോംഗ് പഞ്ചാബിയിലും ഹിന്ദിയിലും ഉണ്ടായിരിക്കും. 1 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ഫൗജി ട്രെയിലർ, ഇപ്പോൾ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവയിൽ ലഭ്യമാണ്. ഇന്ത്യൻ ആർമി യൂണിഫോമിലുള്ള സൈനീകരാണ്  ഈ ഗെയിമിന്റെ പ്രത്യേകത.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലാണ് ഗെയിമിന്റെ പ്രമേയം. ഇന്ത്യൻ അതിർത്തികൾ അടയാളപ്പെടുത്തിയിരിക്കുന്നതായും അതിൽ ചൈനീസ് നുഴഞ്ഞുകയറ്റക്കാർ വരുന്നതായും കാണിക്കുന്നുണ്ട്. ഗെയിം നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്‌, ഗാൽവാൻ(Galwan) താഴ്‌വരയെ അടിസ്ഥാനമാക്കിയുള്ള ഒരു ലെവൽ ഈ ഗെയിമിൽ ഉണ്ടായിരിക്കും. ഫൗജിയിൽ തുടക്കത്തിൽ തന്നെ ബാറ്റിൽ റോയൽ മോഡ് ഉണ്ടാകില്ല, പക്ഷേ പിന്നീട് ഒരു അപ്‌ഡേറ്റിലൂടെ ഇത് അവതരിപ്പിക്കുമെന്ന് ഡെവലപ്പർമാർ അറിയിച്ചിട്ടുണ്ട്.

ഫൗജിയുടെ നിർമ്മാതാക്കളായ എൻ‌കോർ ഗെയിംസ് പറയുന്നത് അനുസരിച്ച്‌ ഈ ഗെയിമിൽ തോക്കുകളൊ(Rifle)ന്നും ഉണ്ടാകില്ല. ഇത് തന്നെയാണ് ട്രെയിലറിലും കാണുന്നത്. എന്നാൽ പിന്നിട് മറ്റ് ചില ലെവലിൽ എത്തുമ്ബോൾ തോക്കുകളും മറ്റ് വെടിക്കോപ്പുകളും ലഭിക്കും. സിംഗിൾ-പ്ലേയർ, കോ-ഓപ്പറേറ്റീവ് മൾട്ടിപ്ലെയർ മോഡുകൾ എന്നിവ ഫൗജി ഗെയിമിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ പ്ലേ സ്റ്റോറിലെ(Play Store) ഗെയിമിന്റെ ലിസ്റ്റിംഗ് അനുസരിച്ച്‌ ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ താഴ്വരയിലാണ് സംഭവം നടക്കുന്നത്. ഫൗജി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം സൈനികൻ എന്നാണ്. തുടക്കത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രം ഫൗജി ലഭ്യമാകും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply