ഡെന്മാര്ക്കില് നടക്കുന്ന ഫിഫഇ നേഷന്‍സ് കപ്പ് -2022ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ വിസ അപേക്ഷ നിരസിച്ചു. ജൂലൈ 27 മുതല്‍ 30 വരെ കോപന്‍ഹേഗനില്‍ നടക്കുന്ന ടൂര്‍ണമെന്റിൽ ആദ്യമായാണ് ഇന്ത്യ യോഗ്യത നേടുന്നത്. ഇന്ത്യയിലെ ഡെന്മാര്ക്ക് എംബസിയില്‍ വിസക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ജൂണില്‍ വിസക്ക് അപേക്ഷിച്ചെങ്കിലും ഹ്രസ്വകാല വിസ നടപടികള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തുടര്‍ന്ന് ജൂലൈ എട്ടിന് വിസക്ക് വീണ്ടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരാഴ്ച കഴിഞ്ഞ് വിസയില്ലാതെ ടീം അംഗങ്ങള്‍ക്ക് പാസ്പോര്‍ട്ട് മാത്രം തിരിച്ചുനല്‍കി.
ഫിഫഇ നേഷന്‍സ് സീരീസ് 2022 പ്ലേഓഫില്‍ കൊറിയ റിപ്പബ്ലിക്കിനെയും മലേഷ്യയെയും തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യമായി ഫിഫഇ നേഷന്‍സ് കപ്പിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സ്, പോളണ്ട്, ഇറ്റലി, മെക്സിക്കോ, മൊറോക്കൊ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. 2019ൽ ആരംഭിച്ച ഈ ഗെയിമിംഗ് ടൂർണമെന്റിൽ ഫ്രാൻസ് ആയിരുന്നു ജേതാക്കൾ. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയായിരുന്നു ഫ്രൻസിന്റെ വിജയം. 2021ൽ നടക്കേണ്ട രണ്ടാം പതിപ്പ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. മാറ്റിവച്ച രണ്ടാം പതിപ്പാണ് ഈ മാസം നടക്കാനിരിക്കുന്നത്.
Leave a reply