കൊനാമിയുടെ ഒഫീഷ്യൽ അംബാസ്സഡർ ആയി ഇനി ബ്രസീലിയൻ സൂപ്പർ താരം നെയ്മറും

ഇ ഫുട്ബോൾ PES ഗെയിമേഴ്സിന് ഒരു ശുഭ വാർത്ത

കൊനാമിയുടെ ഒഫീഷ്യൽ അംബാസ്സഡർ ആയി ഇനി ബ്രസീലിയൻ സൂപ്പർ താരം നെയ്മറും. പി‌ഇ‌എസ് 2021 സീസൺ അപ്‌ഡേറ്റ് ഉൾപ്പെടെ എല്ലാ ഫുട്‌ബോൾ ഗെയിമുകളുടെയും പുതിയ അംബാസഡറായി ആണ് നെയ്മർ ജൂനിയറിനെ കൊനാമി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ താരത്തിന്റെ ഐകോണിക്ക് കാർഡും പുറത്തിറക്കുന്നതായിരിക്കും എന്ന് കൊനാമി അറിയിച്ചു

പ്രഖ്യാപനം ആയി ബന്ധപ്പെട്ട് കൊനാമി ട്വീറ്റിൽ ഇങ്ങനെ പറയുന്നു, “ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ഇ ഫുട്ബോൾ പിഇഎസ് സീരീസിന്റെ അംബാസഡറായി എന്നത് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്! ഇതുമായി ബന്ധപ്പെട്ട് ആരാധകർക്കായി ഇത് ആഘോഷമാക്കി മാറ്റുവാൻ ഞങ്ങൾ PES2021 ൽ “ഐക്കണിക് മൊമെന്റ് സീരീസ്” നെയ്മർ ഉടൻ പുറത്തിറക്കുന്നതായിരിക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply