ഇന്ത്യക്ക് ആദ്യ സ്വർണ്ണം. അഭിമാനമായി നീരജ്

ടോക്കിയോ ഒളിംപിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണം നേടി നീരജ് ചോപ്ര. പുരുഷ ജാവലിൻ ത്രോ ഫൈനലിൽ നീരജിന്റെ ആദ്യ ശ്രമം തന്നെ 87.03 മീറ്റർ ദൂരം പിന്നിട്ടതോടെ ഇന്ത്യ മുന്നിൽ എത്തിയിരുന്നു. എന്നാൽ രണ്ടാം ത്രോയിൽ 87.58 മീറ്റർ ദൂരത്തേക്ക് നീരജ് ജാവലിൻ എത്തിച്ചു. തുടർന്ന് നടന്ന ശ്രമങ്ങളിൽ ആർക്കും നീരജിന്റെ ഈ ദൂരം പിന്നിലാക്കാൻ കഴിയാതെ വന്നതോടെ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യക്കായി സ്വർണം നേടുന്ന അഭിമാന താരമായി നീരജ് മാറി.

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

ജാവലിൻ ത്രോ ഫൈനലിൽ 12 താരങ്ങളാണ് പങ്കെടുക്കുക. അതിൽ എട്ടുപേർ അവസാന റൗണ്ടിലേക്ക് കടക്കും. ഓരോ താരത്തിനും ആറ് അവസരങ്ങൾ വീതം ലഭിക്കും. നീരജിന് ഭീഷണിയാവുമെന്നു കരുതിയിരുന്ന ജർമ്മൻ താരം യൊഹാനസ് വെറ്റർ ഒമ്പതാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.

  • – ✍️എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply