ഗോൾഡൻ ബ്രസീൽ ; ഒളിംപിക്‌സ് ഫുട്ബോൾ ഫൈനൽ സ്പെയിനിനു തോൽവി.

ടോക്കിയോ ഒളിംപിക്‌സ് പുരുഷ ഫുട്ബോൾ ഫൈനലിൽ ബ്രസീലിന് 2-1ന്റെ മിന്നും വിജയം. തുടർച്ചയായ രണ്ടാം ഒളിംപിക്സ് ഫുട്ബോളിലാണ് ബ്രസീൽ സ്വർണ്ണ മെഡൽ നേടുന്നത്. തുടർച്ചയായി മൂന്നാം ഒളിമ്പിക്സ് ഫൈനൽ കളിച്ച ബ്രസീലിന് ആദ്യ പകുതിയിൽ തന്നെ മുന്നിലെത്താൻ പെനാൽറ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും റിച്ചാർഡ്ലിസൺ പെനാൽറ്റി പാഴാക്കി. എങ്കിലും ആദ്യ പകുതിയുടെ അവസാന മിനുറ്റുകളിൽ മാത്യൂസ് കുൻഹ ബ്രസീലിനായി ലീഡ് കണ്ടെത്തി. രണ്ടാം പകുതിയിൽ 61ആം മിനുറ്റിലാണ് സ്പെയിൻ മികേൽ ഒയർസബലിലൂടെ മറുപടി ഗോൾ കണ്ടെത്തിയത്. തുടർന്ന് നിശ്ചിത സമയത് 1-1 സമനില പാലിച്ച മത്സരം അധിക സമയത്തിലേക്ക് നീങ്ങി.

പകരക്കാരനായി എത്തിയ മാൽകോം 108ആം മിനുറ്റിൽ ബ്രസീലിന്റെ വിജയ ഗോൾ നേടിയതോടെ ബ്രസീൽ വിജയം കയ്യെത്തിപിടിക്കുകയായിരുന്നു. ഇതോടെ ഗോൾഡ് മെഡൽ ലക്ഷ്യം വച്ചിറങ്ങിയ സ്പെയിനിനു വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ നടന്ന മെക്സിക്കോ ജപ്പാൻ വെങ്കല പോരാട്ടത്തിൽ മെക്സിക്കോ 3-1 സ്കോറിന് വിജയിച്ചിരുന്നു.

  • – എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply