ഒടുവിൽ ജന്മനാടിന്റെയും ആദരവ് ശ്രീജേഷിനെ തേടിയെത്തി. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരവും മലയാളിയും കൂടിയായ പി. ആര്‍ ശ്രീജേഷിനും ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും കേരള സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികമായി നല്‍കും. ഒളിംപിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) ആയി സ്ഥാനക്കയറ്റം നല്‍കുവാനും തീരുമാനിച്ചു.
നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയ്ക്ക് ഒളിംപിക്‌സ് ഹോക്കിയിൽ ഒരു മെഡൽ നേടാനായത്. ഈ ചരിതവിജയത്തിൽ സുപ്രധാന പങ്കുവഹിച്ച ശ്രീജേഷിന് പാരിതോഷികം നൽകാൻ വൈകിയത് കടുത്ത വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു. മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
Leave a reply