ബോക്‌സിങ് റിങ്ങില്‍ അമ്മമാരുടെ പോരാട്ടം

 

ടോക്യോ: ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലന്‍സിയ വിക്ടോറിയയും നേര്‍ക്കുനേര്‍വരുമ്പോള്‍ അതൊരു അപൂര്‍വപോരാട്ടമാകും. വ്യാഴാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് മേരികോം-വിക്ടോറിയ പോരാട്ടം.
ഒളിമ്പിക്‌സിനെത്തിയ അമ്മമാരുടെ മത്സരം. വളര്‍ത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ് മേരികോം. ആണ്‍ കുഞ്ഞിന്റെ അമ്മയാണ് ലോറെന. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന 38-കാരിയായ മേരികോം ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയാണ്. ആദ്യമത്സരത്തില്‍ ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.
32-കാരിയായ ലോറെന 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തെത്തിയതാണ് വലിയ നേട്ടം. പാന്‍ അമേരിക്ക ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply