മെഡലുകൾ സമ്മാനിച്ച് പതിമൂന്നാം ദിനം

പുരുഷന്മാരുടെ റെസ്ലിംങ് 57 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ പരാജയപ്പെട്ട രവികുമാർ ദഹിയ വെള്ളി മെഡൽ നേടി.

ജർമ്മനിയെ 5-4 ന് പരാജയപ്പെടുത്തി വെങ്കല മെഡൽ നേടി ഇന്ത്യൻ പുരുഷ ഹോക്കി സംഘം 1980ന് ശേഷം ഹോക്കിയിൽ മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു.

ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് ബെലാറസിന്റെ വനേസ കലാഡ്‌സ്‌കായയോട് വനിതാ റെസ്ലിംങ് 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ പരാജയപ്പെട്ട് പുറത്തായി. വനിതകളുടെ റെസ്ലിംഗിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് റീപേജ് റൗണ്ടിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈൽ റെസ്ലിംങ്ങിൽ ദീപക് പുനിയ വെങ്കല മെഡൽ മത്സരത്തിൽ സാൻ മറീനോയുടെ മൈൽസ് അമിനെയോട് അടിയറവ് പറഞ്ഞു.

പുരുഷന്മാരുടെ റേസ് വാക്കിൽ 20 കിലോമീറ്റർ ഇവന്റിൽ സന്ദീപ് കുമാർ ഇരുപത്തി മൂന്നാം സ്ഥാനത്തായി മത്സരം അവസാനിപ്പിച്ചപ്പോൾ രാഹുൽ റോഹില്ല നാല്പത്തിയേഴാം സ്ഥാനവും കെ ടി ഇർഫാൻ അൻപത്തി ഒന്നാം സ്ഥാനവും നേടി.

ഗോൾഫിൽ വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് വിഭാഗത്തിൽ അതിഥി അശോക് രണ്ടാം റൗണ്ടിന് ശേഷം രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇതേ ഇനത്തിലെ മറ്റൊരു മത്സരാർത്ഥി ദീക്ഷദാഗർ അൻപത്തി മൂന്നാം സ്ഥാനത്താണ്. നാളെ ഇരുവരും മൂന്നാം റൗണ്ടിൽ മത്സരിക്കും. ആകെ നാലു റൗണ്ടുകൾ ആണ് വ്യക്തിഗത സ്ട്രോക്ക് വിഭാഗത്തിനുള്ളത്.

  • JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply