ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി ടോക്കിയോ ഒളിമ്പിക്സിന്റെ അഞ്ചാം ദിനം.

പ്രതീക്ഷകൾ നൽകി ടോക്കിയോ ഒളിമ്പിക്സിന്റെ അഞ്ചാം ദിനം. വനിതകളുടെ വ്യക്തിഗത വിഭാഗം അമ്പെയ്യ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി റൗണ്ട് ഓഫ് 32 ഇൽ കടന്നു. ഭൂട്ടാൻ താരത്തെ 6-0 ന് ആണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്.ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ എലിസൺ ബ്രാഡിയോടാണ് 6-0 ത്തിന് ആണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്.

കടുത്ത പോരാട്ടത്തിനൊടുവിൽ ഇസ്രായേലിന്റെ ഇറ്റെയ് ഷാനിയോട് പരാജയപ്പെട്ട് ഇന്ത്യയുടെ അമ്പെയ്ത്ത് താരം തരുൺ റോയ്. സ്കോർ 6-5.
പ്രതീക്ഷകൾ നൽകി പി. വി. സിന്ധുവിന്റെ വനിതാ വിഭാഗം സിംഗിൾസിലെ രണ്ടാം വിജയം. ഹോങ്കോങ് താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നു. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റിൽ പിന്നിൽ നിന്നെങ്കിലും പിന്നീട് ഉജ്വല തിരിച്ചു വരവ് നടത്തിയാണ് വിജയം നേടിയത്. സ്കോർ 21-9,21-16.


വനിതാ ഹോക്കി ടീം തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവിയറിഞ്ഞു. പൂൾ A യിലെ തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിൽ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകൾ മങ്ങി. ഗ്രേറ്റ്‌ ബ്രിട്ടനോടാണ് വനിതാ ഹോക്കി ടീം ഇന്ന് പരാജയപ്പെട്ടത്. സ്കോർ 1-4.

ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി പൂജ റാണി. അള്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെയാണ് പൂജാ റാണി പരാജയപ്പെടുത്തിയത്. അള്‍ജീരിയന്‍ താരത്തിനെതിരെ 5-0 ന്റെ വിജയമാണ് ഇന്ത്യന്‍ ബോക്‌സര്‍ പൂജാ റാണി നേടിയത്. 69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് വിഭാഗത്തിൽ മത്സരിക്കുന്ന പൂജാ റാണിയ്ക്ക് അടുത്ത മല്‍സരവും വിജയിക്കാനായാൽ മെഡല്‍ ഉറപ്പിക്കാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply