സെമിയിൽ കാലിടറി പുരുഷ ഹോക്കി സംഘം : നിരാശയുടെ പതിനൊന്നാം ദിനം

ചരിത്ര വിജയത്തോടെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ഹോക്കി പുരുഷ സംഘം ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തോട് 2-5ന്റെ പരാജയം നേരിട്ടു. തുടർച്ചയായ രണ്ടാം തവണയാണ് ബെൽജിയം ഒളിമ്പിക്സ് ഫൈനലിൽ പ്രവേശിക്കുന്നത്. സുവർണ്ണ പോരാട്ടത്തിന് തൊട്ടരികെ വീണുപോയെങ്കിലും വെങ്കല മെഡലിനായുള്ള പോരാട്ടം ബാക്കിയുള്ളതിനാൽ മെഡൽ പ്രതീക്ഷ അസ്തമിച്ചിട്ടില്ല.

പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് തോർ ഫൈനൽ യോഗ്യത നേടാനാകാതെ പുറത്തായി. പതിനാറു പേര് മത്സരിച്ച ഗ്രൂപ്പ് എയിൽ പതിമൂന്നാം സ്ഥാനം മാത്രമാണ് തജീന്ദറിന് നേടാൻ സാധിച്ചത്.

വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 54.04 മീറ്റർ മികച്ച ശ്രമത്തോടെ ഗ്രൂപ്പ് എയിൽ മത്സരിച്ച പതിനഞ്ച് മത്സരാർത്ഥികളിൽ പതിനാലാം സ്ഥാനം നേടി.

റെസ്‌ലിങ്ങിൽ വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മംഗോളിയയുടെ ബൊലോർതുയ ഖുറേൽഖുവിനെതിരെ സോനം മാലിക്ക് പരാജയപ്പെട്ടു.

  • JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply