നിറം മങ്ങിയ പത്താം ദിനം; പ്രതീക്ഷ നല്കി വനിതാ ഹോക്കി ടീം

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ സെമിയിൽ പ്രവേശിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. കരുത്തരായ ഓസ്ട്രേലിയയെ 1-0 ന് തകർത്താണ് ഇന്ത്യൻ പെൺപടയുടെ ചരിത്ര കുതിപ്പ്. മൂന്ന് തവണ ജേതാക്കളായ ടീമാണ് ഓസ്ട്രേലിയ. 22-ാം മിനിറ്റിൽ തന്റെ ആദ്യ ഒളിമ്പിക് ഗോൾ നേടിയ ഗുർജിത് കൗർ ആണ് ഇന്ത്യയുടെ വിജയശിൽപി.

ഗോൾ വഴങ്ങിയത്തിനു ശേഷമുള്ള ഓസ്ട്രേലിയയുടെ തുടരെയുള്ള ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ പ്രതിരോധം പാറ പോലെ ഉറച്ചുനിന്നു.  ഗോൾകീപ്പർ സവിത പുനിയ യുടെ നിർണായക രക്ഷപ്പെടുത്തലുകളും ഇന്ത്യയ്ക്ക് തുണയായി. ഓസ്ട്രേലിയയ്ക്ക് ലഭിച്ച 7 പെനാൽറ്റി കോർണറുകളാണ് ഇന്ത്യൻ പ്രതിരോധം നിഷ്പ്രഭമാക്കിയത്.

എന്നാൽ ഡിസ്ക് ത്രോയിൽ ഇന്ത്യക്ക് നിരാശയാണ് ഉണ്ടായത്.  വനിതകളുടെ ഡിസ്‌കസ് ത്രോ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗറിന് ഫൈനലിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിലെ ആറ് ശ്രമങ്ങളിൽ ഇന്ത്യൻ താരത്തിന് 63.70 മീറ്റർ ദൂരം കണ്ടെത്താനേ സാധിച്ചുള്ളൂ.

ഫൈനലിൽ ആദ്യ ശ്രമത്തിൽ 61.62 മീറ്റർ കണ്ടെത്തിയ കമൽപ്രീതിന്റെ പിന്നീട് ഉണ്ടായ ശ്രമങ്ങൾ അസാധുവായിരുന്നു. മൂന്നാം ശ്രമത്തിൽ 63.70 മീറ്ററും അഞ്ചാം ശ്രമത്തിൽ 61.37 മീറ്ററും എത്തിക്കാനേ ഇന്ത്യൻ താരത്തിന് കഴിഞ്ഞുള്ളൂ.

വനിതകളുടെ 200 മീറ്ററില്‍ സെമി യോഗ്യത നേടാതെ ദ്യുതി ചന്ദ് പുറത്തായി. 100 മീറ്റര്‍ മത്സരത്തിലെ പരാജയത്തിന് പിന്നാലെയാണിത്. 200 മീറ്ററില്‍ അവസാന സ്ഥാനക്കാരിയായിട്ടാണ് താരം ഓട്ടം പൂര്‍ത്തിയാക്കിയത്. 23.85 സെക്കന്‍ഡിലാണ് ദ്യുതി റേസ് പൂര്‍ത്തിയാക്കിയത്.

പുരുഷന്മാരുടെ 50 മീറ്റർ എയർ റൈഫിൾ യോഗ്യതാ റൗണ്ടിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ ഇരുപത്തി ഒന്നാം സ്ഥാനവും സഞ്ജീവ് രാജ്പുത് മുപ്പത്തി രണ്ടാം സ്ഥാവും നേടി പുറത്തായി. ഇതോടെ ഷൂട്ടിംഗിൽ ഇന്ത്യയുടെ മത്സരം അവസാനിച്ചു.

കൂടാതെ ഇന്ന് നടന്ന ഇക്വസ്ട്രിയൻ (കുതിര സവാരി) മത്സരത്തിൽ ഇന്ത്യൻ റൈഡർ ഫൗവാദ് മിർസ, വ്യക്തിഗത ജമ്പിങ് മത്സരത്തിന്റെ ഫൈനലിൽ ഇരുപത്തി മൂന്നാം സ്ഥാനം നേടി.

  • ~@bhi~
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply