കനക നേട്ടവുമായി കൊടിയിറക്കം; രാജ്യം ഏറ്റവുമധികം മെഡൽ നേടുന്ന ഒളിമ്പിക്സായി ടോക്യോ 2020

ഓരോ ഭാരതീയനും സന്തോഷവും അഭിമാനവും മാത്രം സമ്മാനിച്ച ദിവസമാണ് ടോക്കിയോ ഒളിമ്പിക്സിന്റെ പതിനഞ്ചാം ദിവസം . ഇന്ത്യൻ കായികലോകത്തിന്റെ ഒരു നൂറ്റാണ്ടും രണ്ട് പതിറ്റാണ്ടും നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഇന്ത്യയ്ക്ക് അത്ലറ്റിക്ക്സിൽ മെഡൽ നേട്ടം. ഹരിയാനക്കാരനായ ഇന്ത്യൻ സൈനികൻ നീരജ് ചോപ്ര 3,4,5 ശ്രമങ്ങളിൽ പിന്നിൽ നിന്നെങ്കിലും ആദ്യ രണ്ട് ശ്രമങ്ങളിലെ മികച്ച പ്രകടനമാണ് എതിരാളികളെ പിന്നിലാക്കി വിജയം നേടിയത്. 87.58 മീറ്റർ ജവാലിൻ എറിഞ്ഞെടുത്ത സ്വർണ്ണം ചരിത്രത്തിലേക്ക് കടന്ന് ചെന്നപ്പോൾ 130 കോടിയിലധികം ജനങ്ങൾ ആ നിമിഷം നെഞ്ചിൽ എഴുതിചേർത്തു. ചെക്ക് താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.


പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിൽ കസാഖിസ്ഥാൻ താരത്തെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ബജറങ് പൂനിയയ്ക്ക് വെങ്കലം. സ്കോർ 8-0.

ചരിത്ര മെഡൽ നഷ്ട്ടപ്പെട്ടെങ്കിലും ആദ്യമായി ഒളിമ്പിക്സ് ഗോൾഫ് ഫൈനലിൽ പ്രവേശിക്കുന്ന താരമായി ചരിത്രം രചിച്ച് ഇന്ത്യൻ താരം അഥിതി അശോക്. വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ നാലാം സ്ഥാനത്തായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്യ്തത്.269 സ്ട്രോക്കുകളിൽ നിന്നാണ് അഥിതി 72 ഹോളുകൾ പൂർത്തിയാക്കിയത്. ആദ്യ മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അഥിതി മെഡല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ നിന്നാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാം റൗണ്ടില്‍ പ്രതീക്ഷിച്ചപോലെ നിലവാരം പുലര്‍ത്താനാകാതെ വന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply