ടോക്യോ ഒളിമ്പിക്സിന്റെ മൂന്നാം ദിന ഫലങ്ങൾ ഇന്ത്യക്ക് കടുത്ത നിരാശ ഉളവാക്കുന്നതാണ്. പങ്കെടുത്ത മിക്ക ഇനങ്ങളിലും പരാജയം നേരിട്ടു

 

200 മീറ്റർ നീന്തലിന്റെ പ്രാഥമിക റൗണ്ടിൽ മലയാളി താരം സജൻ പ്രകാശ് പുറത്തായി. 1:57.22 സെക്കൻറിലാണ് സജൻ ഫിനിഷ് ചെയ്തത്. മത്സരത്തിലെ ഏറ്റവും മികച്ച സമയമുള്ള പതിനാറ് താരങ്ങളാണ് സെമിയിലെത്തുക. ഇതോടെ സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. ഇരുപത്തി നാലാം സ്ഥാനമാണ് സാജന് നേടാനായത്.

വനിതാ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി വഴങ്ങി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നില്ല. പക്ഷെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. മൂന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് കൗര്‍ നഷ്ടപ്പെടുത്തിയതോടെ ഭാഗ്യവും ഇന്ത്യക്കൊപ്പമല്ലെന്നു വ്യക്തമായിരുന്നു. ഗുര്‍ജിത്തിന്റെ പെനല്‍റ്റി സ്‌ട്രോക്ക് വലതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

വനിതാ ടേബിള്‍ ടെന്നിസിലും ഇന്ത്യക്ക് ഇന്ന് നിരാശയാണ് ഉണ്ടായത്. മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര ഓസ്ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവയോട് നേരിട്ടുള്ള ഗെയിംമുകള്‍ക്ക് അടിയറവ് പറഞ്ഞു. സ്‌കോര്‍ 11-8, 11-2, 11-5, 11-7. വനിതാ വിഭാഗത്തില്‍ ശേഷിക്കുന്ന ഒരേയൊരു താരമായിരുന്നു മാണിക.

പുരുഷ സിംഗിൾസ് ടെന്നീസ് മത്സരത്തിൽ ലോക രണ്ടാം നമ്പർ തരമായ ഡാനിൽ മെദ്‌വദേവിനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ താരം സുമിത് നാഗൽ ടൂർണമെന്റിൽ നിന്നും പുറത്തായി. ബോക്സിങ്ങ് റിങ്ങിലും ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനായില്ല. 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരം ആശിഷ് കുമാർ ആദ്യ റൗണ്ടിൽ ചൈനയുടെ എർബെയ്കെ ടൗറ്റയോട് തോറ്റു പുറത്തായി.

ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഫെൻസർ ഭവാനി ദേവി, വനിതാ സാബർ വിഭാഗം ആദ്യ റൗണ്ട് വിജയിച്ചെങ്കിലും അടുത്ത റൗണ്ടിൽ ഫ്രാൻസിന്റെ മത്സരാർത്ഥിയോട് പരാജയപ്പെട്ട് പുറത്തായി. ആർച്ചറി ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം കൊറിയയോട് 6–0ത്തിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി സെമികാണാതെ പുറത്തായി.

ബാഡ്മിന്റന്‍ ഡബിള്‍സില്‍ റങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ ലോക ഒന്നാം റാങ്ക് ഇന്തോനേഷ്യൻ സഖ്യത്തോട് പരാജയം ഏറ്റുവാങ്ങി പുറത്തായി. വനിതാ സെയിലിംഗ് ലേസർ റാഡിക്കൽ റേസ് 4-ൽ നേത്ര കുമനൻ നാല്പതാം സ്ഥാനത്തും, സെയിലിംഗ് പുരുഷ ലേസർ റേസ് 3 ഇനത്തിൽ വിഷ്ണു ശരവണൻ ഇരുപത്തി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

~ @bhi ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply