അർജന്റീനക്കും, ജർമനിക്കും പരാജയം; ബ്രസീൽ വിജയിച്ചു തുടങ്ങി | ഒളിമ്പിക്സ് ഫുട്ബോൾ വിശേഷങ്ങൾ

ടോക്കിയോ ഒളിമ്പിക്സ് മെൻസ് ഫുട്ബോൾ മത്സരങ്ങൾ ഇന്ന് ആരംഭിച്ചു. ആദ്യ ദിവസം 8 മത്സരങ്ങളാണ് ഉണ്ടായത്. ബ്രസീൽ ജർമ്മനി പോരാട്ടത്തിൽ ജർമ്മനിയുടെ 2 ഗോളുകൾക്ക് എതിരെ 4 ഗോളുകളുമായാണ് ബ്രസീൽ മറുപടി പറഞ്ഞത്. ആവേശകരമായ പോരാട്ടത്തിൽ ബ്രസീലിനു വേണ്ടി യുവതാരം റിച്ചാർഡ്ലിസൺ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് ഗോളുകൾ നേടിയതോടെ ഒരു ഘട്ടത്തിൽ ബ്രസീൽ 3 ഗോളുകൾക്ക് മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ നദീം അമീരിയിലൂടെയും, രാഗ്നറിലൂടെയും ഓരോ ഗോളുകൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ജർമ്മനി ശ്രമിച്ചെങ്കിലും രണ്ടാം പകുതിയുടെ അധിക സമയത്ത് പകരക്കാരനായി എത്തിയ പൗളിനോ ബ്രസീലിനായി നാലാം ഗോളും കണ്ടെത്തിയതോടെ ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുറ്റിൽ മാക്സിമിലിയാൻ അർനോൾഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ജർമ്മനിയുടെ തിരിച്ചു വരവിന് വിലങ്ങുതടിയായി.

എന്നാൽ ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ജപ്പാൻ സൗത്ത് ആഫ്രിക്കയെയും, റൊമാനിയ ഹോണ്ടുറാസിനെയും, ന്യൂസീലൻഡ് സൗത്ത് കൊറിയയെയും മറുപടിയില്ലാത്ത ഓരോ ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, ഐവറി കോസ്റ്റ് സൗദി അറബിയയെ 2-1നും, മെക്സിക്കോ ഫ്രാൻസിനെ 4-1 എന്നീ സ്കോറിനും കീഴടക്കി. എന്നാൽ സ്പെയിൻ ഈജിപ്ത് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ, ഓസ്‌ട്രേലിയക്കെതിരെ അർജന്റീന 2-0 എന്ന സ്കോറിന് തോൽവി സമ്മതിച്ചു.

ടോക്കിയോ ഒളിമ്പിക്സിന്റെ വർണ്ണാഭമായ ഉദ്‌ഘാടന ചടങ്ങുകൾ നാളെ (ജൂലൈ 23ന്) ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ടോക്യോയിലെ ദേശീയ സ്റ്റേഡിയത്തിൽ നടക്കും.

ഇന്നത്തെ ഫുട്ബോൾ മത്സര സ്‌കോറുകൾ ഒറ്റ നോട്ടത്തിൽ.
Brazil 4
Germany 2

Japan 1
South Africa 0

Romania 1
Honduras 0

Australia 2
Argentina 0

Ivory Coast 2
Saudi Arabia 1

Mexico 4
France 1

New Zealand 1
South Korea 0

Egypt 0
Spain 0

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply