ടോക്യോ ഒളിമ്പിക്സ് 2020ന്റെ ഉദ്ഘാടന ചടങ്ങ് നാളെ (ജൂലൈ 23ന്) ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കും. ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെ നടത്തുന്ന ഈ മഹാ കായിക മേളയിൽ മുന്നൂറ്റി മുപ്പത്തി ഒൻപത് മത്സര ഇനങ്ങളാണ് മാറ്റുരക്കുന്നത്. ഇന്ത്യയെ പ്രതിനിധികരിച്ച് നൂറ്റി പത്തൊൻപത് കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട് ഇതിൽ അറുപതിയേഴ് പുരുഷൻമാരും അൻപത്തിരണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
2020ൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കോവിഡ് മഹാമാരി മൂലം 2021ലാണ് നടക്കുന്നതെങ്കിലും ലോഗോയും മറ്റ് അച്ചടിച്ച സാധനങ്ങളും നശിച്ചു പോകും എന്നുള്ളതിനാൽ ടോക്യോ ഒളിമ്പിക്സ് 2020 എന്ന പേര് മാറ്റിയിട്ടില്ല.
ഇത്തവണത്തെ ഒളിമ്പിക്സിന്റെ ചിഹ്നം ഒരു പാരമ്പരഗത ജാപ്പാനിസ് രൂപമാണ്. ഇൻഡിഗോ, നീല, വെള്ള എന്നീ നിറങ്ങൾ ആണ് ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളും അവയുടെ സംസ്കാരങ്ങളും ചിന്താഗതികളും ചിത്രീകരിക്കുന്ന മൂന്ന് തരം ചതുരാകൃത രൂപമാണിത്. വിവിധ രാജ്യങ്ങളുടെ ഐക്യതയും അഖണ്ടതയുമാണ് ഈ ചിഹ്നം സൂചിപ്പിക്കുന്നത്.
സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിലാണ് ഇന്ത്യയിൽ തത്സമയ സംപ്രേഷണമുള്ളത്. സോണിലൈവ്, ജിയോ ടിവി എന്നിവയിലൂടെ ഓൺലൈനായും മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും.
~ @bhi ~
Leave a reply