വനിതാ ബോക്സിങ് വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലോവ്ലിന ബോർഗോഹെയ്ൻ വെങ്കലം നേടി. 69 കിലോഗ്രാം സെമി ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻ തുർക്കിയുടെ ബുസെനാസ് സോർമേനേലിയോട് പരാജയപ്പെട്ട് ഫൈനൽ പ്രവേശനം നഷ്ടമായ ലോവ്ലിനക്ക് വെങ്കല മെഡൽ കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ മെഡൽ നേടിയ മേരി കോമിന് ശേഷം ബോക്സിങ്ങിൽ മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് ലോവ്ലിന ബോർഗോഹെയ്ൻ.
57 കിലോഗ്രാം ഫ്രീസ്റ്റൈൽ റെസ്ലിംഗിൽ നാടകീയ വിജയം നേടി രവി ദഹിയ ഫൈനലിൽ പ്രവേശിച്ചു. 2-9ന് പിന്നിൽ നിന്നിട്ടും അവസാന നിമിഷം എതിരാളിയെ ഫോൾ ചെയ്ത് വിജയം പിടിച്ചെടുത്തു. നാളത്തെ ഫൈനൽ വിജയിച്ചാൽ ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണ്ണം ഇന്ത്യക്കായി നേടാൻ രവിയ്ക്ക് സാധിക്കും.
86 കിലോഗ്രാം ഫ്രീസ്റ്റൈൽ റെസ്ലിംഗിൽ മികച്ച പ്രകടനത്തോടെ ദീപക് പുനിയ സെമി ഫൈനലിൽ എത്തിയെങ്കിലും അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറോഡ് അടിയറവ് പറഞ്ഞു. നാളെ വെങ്കല മെഡലിനായി ദീപക് വീണ്ടും മത്സരിക്കും.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷ നീരജ് ചോപ്ര 86.65 മീറ്റർ ദൂരത്തോടെ ഗ്രൂപ്പ് എയിൽ നിന്നും ഒന്നാമതായി ഫൈനൽ യോഗ്യത നേടി. എന്നാൽ ഗ്രൂപ്പ് ബിയിൽ ഇതേ വിഭാഗത്തിൽ മത്സരിച്ച ശിവ്പാൽ സിംഗ് പരാജയപ്പെട്ടു.
സെമി ഫൈനലിൽ വനിതാ ഹോക്കി ടീം അർജന്റീനയോട് 1-2 ന് പരാജയപ്പെട്ടു. ആദ്യം ലീഡ് നേടിയെങ്കിലും അർജന്റീന ശക്തമായി തിരിച്ചടിച്ച് വിജയം നേടി. വെങ്കല മെഡലിനായി ഇന്ത്യ ഗ്രേറ്റ് ബ്രിട്ടനെ നേരിടും.
വനിതകളുടെ റെസ്ലിംഗിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും എതിരാളി ഇരിന കുറച്ച്കിന ഫൈനൽ പ്രവേശനം നേടിയതിനാൽ റീപ്ചേജ് റൗണ്ടിലെത്താനായി. അങ്ങനെ അൻഷുവിന് നാളെ വെങ്കല മെഡൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
ഗോൾഫിൽ വനിതകളുടെ വ്യക്തിഗത സ്ട്രോക്കിന്റെ ആദ്യ റൗണ്ടിൽ അതിഥി അശോകിന് മികച്ച തുടക്കം. നിലവിൽ അമേരിക്കയുടെ നെല്ലി കോർഡുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ഇതേ ഇന്നതിലെ മറ്റൊരു മത്സരാർത്ഥി ദീക്ഷദാഗർ അൻപത്തിയാറാം സ്ഥാനത്താണ്. നാളെ ഇരുവരും രണ്ടാം റൗണ്ടിൽ മത്സരിക്കും.
- JIA
Leave a reply