വനിതകളുടെ 69 കിലോഗ്രാം ബോക്സിങ്ങിൾ ജർമ്മനിയുടെ നദീൻ അപെറ്റ്സിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ലോവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ ബാഡ്മിന്റൺ ഡബിൾസിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സാത്വിക്ക് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സഖ്യത്തെ തോൽപ്പിച്ചെങ്കിലും ഗെയിം സ്കോറിലെ കുറവ് കാരണം ക്വാർട്ടർഫൈനൽ പ്രവേശനം നഷ്ടമായി. ടേബിൾ ടെന്നീസ് മൂന്നാം റൗണ്ടിലെ കടുത്ത പോരാട്ടത്തിനൊടുവിൽ ശരത് കമൽ ചൈനയുടെ മാ ലോങ്ങിനോട് തോറ്റു. പുരുഷ ഹോക്കിയിൽ പൂൾ എ മത്സരത്തിൽ സ്പെയിനിനെ 3-0ന് പരാജയപ്പെടുത്തി ടീം ഇന്ത്യ രണ്ടാം വിജയം നേടി.
മിക്സഡ് ടീം റൈഫിൾ ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ എലവേനിൽ വലരിവൻ-ദിവ്യാൻഷ് സിംഗ് പൻവാർ സഖ്യവും അന്ജും മൗദ്ഗിൽ-ദീപക് കുമാർ സഖ്യവും പരാജയപ്പെട്ട് പുറത്തായി. മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സൗരഭ് ചൗധരി-മനു ഭാക്കർ സഖ്യത്തിനും മെഡൽ റൗണ്ടുകളിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല.
തുഴച്ചിലിൽ വനിതകളുടെ ലേസർ റേഡിയൽ ക്ലാസ്സിൽ നേത്ര കുമനൻ മുപ്പത്തി മൂന്നാം സ്ഥാനം നേടി. പുരുഷന്മാരുടെ രണ്ടംഗ സ്കിഫ് 49-എർ ക്ലാസ്സിൽ വരുൺ താക്കർ-കെ.സി ഗണപതി സഖ്യം മത്സരിച്ചു. ആദ്യ മൽസരത്തിൽ ഇരുവരും പതിനെട്ടാം സ്ഥാനമാണ് നേടിയത്.
~ JIA ~
Leave a reply