36-ാം ദേശീയ ഗെയിംസ് : ഒളിമ്പ്യൻ ശ്രീശങ്കർ കേരളത്തിന്റെ പതാകയേന്തും.

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന 36 -ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്താൻ ഒളിംപ്യൻ എം. ശ്രീശങ്കറിനെ തിരഞ്ഞെടുത്തു. 436 കായികതാരങ്ങളാണ് കേരള ടീമിലുള്ളത്. 123 അംഗ ഒഫീഷ്യൽസ് ഉൾപ്പെടെ 559 അംഗ സംഘമാണു കേരളത്തിൽ നിന്നു ഗെയിംസിൽ പങ്കെടുക്കുന്നത്.

ഗുജറാത്തിലെ വിവിധ വേദികളായ അഹമ്മദാബാദ്, വഡോദര, ഭാവ്നഗർ, രാജ്കോട്ട്, സുറത്ത് എന്നിവിടങ്ങളിലെ വേദികളിൽ വിവിധ മത്സരങ്ങളിലായി കേരള ടീം പങ്കെടുക്കും.ടേബിൾ ടെന്നിസ് അടക്കം ഏതാനും ഇനങ്ങൾക്കു തുടക്കമായെങ്കിലും 29ന് ആണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം.

നെറ്റ്‌ബോളിൽ പങ്കെടുക്കുന്ന കേരളത്തിന്റെ 15 അംഗ പുരുഷ ടീം സെപ്റ്റംബർ 22ന് തിരുവനന്തപുരത്തുനിന്ന്‌ കൊച്ചുവേളി–ഭവ്‌നഗർ എക്‌സ്‌പ്രസിൽ യാത്രപുറപ്പെട്ടിരുന്നു .

 

 

ആകെ 36 മത്സരയിനങ്ങളിൽ 26ലും കേരളം മത്സരിക്കുന്നുണ്ട്.അതിലേറ്റിക്സിനു പുറമെ നീന്തൽ, ആർച്ചറി, ബാഡ്മിന്റൺ, സൈക്ലിങ്, നെറ്റ്ബോൾ, റഗ്ബി, ഖോഖോ, റോളർ സ്കേറ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഫെൻസിങ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബോക്സിങ്, സോഫ്റ്റ്ബോൾ, സോഫ്റ്റ് ടെന്നിസ്, ജൂഡോ, വുഷു, ട്രയാൻ, കനോയിങ് ആൻഡ് കയാക്കിങ്, സ്ക്വാഷ്, വോളിബോൾ എന്നീ ഇനങ്ങളിലാണ് കേരളം മത്സരിക്കുക.അത്‌ലറ്റിക്‌സ്‌, റഗ്‌ബി, തുഴച്ചിൽ താരങ്ങൾ അടക്കമുള്ള 102 അംഗ രണ്ടാംസംഘം 26ന്‌ പുറപ്പെടും.

 

✒️D

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply