ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെങ്കലം

ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 4*400 മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം. ഇന്ത്യ 3:20.60s സമയത്തിൽ ഫിനിഷ് ചെയ്‌തു. പ്രിയാ മോഹന്‍, സമ്മി, കപില്‍, ഭരത് ശ്രീധർ എന്നിവരായിരുന്നു ടീമിലെ അത്‌ലറ്റുകള്‍. നൈജീരിയ 3:19.70s സമയത്തിൽ സ്വര്‍ണവും പോളണ്ട് 3:19.80s സമയത്തിൽ വെള്ളിയും സ്വന്തമാക്കി.

ഇത് ആദ്യമായാണ് ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 4*400 മിക്‌സഡ് റിലേ നടക്കുന്നത്. ഓഗസ്റ്റ് 17 മുതൽ 22വരെ കെനിയയിലെ നൈറോബിയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

  • – ✍️എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply