വിജയാഘോഷം അപകടത്തിൽ: സൈകിള്‍ ചെന്നിടിച്ചിട്ടത് ഭാര്യയെ- വീഡിയോ.

മത്സരം വിജയിച്ചതിന് പിന്നാലെ കൊളംബിയന്‍ താരത്തിന്റെ ആവേശം പിടിവിട്ടു. കഴിഞ്ഞ ദിവസം നടന്ന പ്രഫഷനല്‍ സൈകിളിങ് മത്സരത്തിലെ വിജയത്തിന് ശേഷമുള്ള ലൂയി കാര്‍ലോസ് ചിയ എന്ന സൈകിളിസ്റ്റിന്റെ ആഹ്‌ളാദപ്രകടനമാണ് അപകടത്തിൽ കലാശിച്ചത്. വിജയാഘോഷത്തിനിടെ സൈക്കിൾ ഹാന്‍ഡിലില്‍ നിന്നും കൈകളെടുത്ത താരം നേരെ ചെന്നിടിച്ചിട്ടത് ഫിനിഷ് ലൈനിന് പിന്നില്‍ വിജയ ചിത്രമെടുക്കാന്‍ കാത്തുനിന്ന ഭാര്യയെ. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതിന്റെ ആവേശത്തില്‍ ഫിനിഷിങ് ലൈന്‍ കടന്നതിനു തൊട്ടുപിന്നാലെ, ചിയ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി ആഘോഷം തുടങ്ങി. എന്നാൽ ഇതിനിടെ വേഗത്തിൽ മുന്നോട്ടു നീങ്ങിയ സൈകിള്‍ ഭാര്യയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ചിയയുടെ ഭാര്യ ബോധം നഷ്ടമായി നിലത്ത് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്കു നാല് തുന്നിക്കെട്ടു വേണ്ടിവന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. താന്‍ ബ്രേക് പിടിക്കാന്‍ ശ്രമിച്ചതാണെന്നും എന്നാലത് പ്രവര്‍ത്തിച്ചില്ലെന്നും താരം പിന്നീട് പറഞ്ഞു. സംഭവത്തിന്റെ ഞെട്ടലിലാണു ഭാര്യ ഇപ്പോഴുമെന്ന് താരം വ്യക്തമാക്കി. സൈകിളിന് മുന്നില്‍നിന്ന് മാറാന്‍ അവള്‍ ശ്രമിക്കാതിരുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും ചിയ കൊളംബിയന്‍ ദിനപത്രത്തോട് പ്രതികരിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply