കോമൺവെൽത്ത് ഗെയിംസ് : പി ആർ ശ്രീജേഷ് ടീമിൽ തിരിച്ചെത്തി.

?കോമൺ വെൽത്ത് ഗെയിംസിന് 18 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു.

?മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ടീമിൽ.

?2018 ഗോൾഡ് കോസ്റ്റ് ഗെയിമ്സിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു.

?പ്രധാനതാരങ്ങളെല്ലാം ടീമിൽ.

 

2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിനുവേണ്ടി ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അതിനാൽ കോമൺവെൽത്ത് ഗെയിംസിലേക്ക് ഒരു രണ്ടാം നിര ടീമിനെ അയക്കാനാണ് ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുക്കുന്നതുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു . എന്നാൽ കോവിഡ് കാരണം ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതിനാൽ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ട ശക്തമായ ടീമിനെതന്നെയാണ് ഇന്ത്യ കോമൺ വെൽത്തിനിറക്കുന്നത് .

ജൂലൈ 28- നു ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിലാണ് മത്സരങ്ങളുടെ തുടക്കം. ഇന്ത്യയുടെ ആദ്യമത്സരം ഘാനയ്ക്കെതിരെ ജൂലൈ 31നാണ് ഇംഗ്ലണ്ട്, കാനഡ, വെയിൽസ്, ഘാന എന്നിവർക്കൊപ്പം പൂൾ ബിയിലാണ് ഇന്ത്യ.

ബെൽജിയം, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ എഫ്‌ഐഎച്ച് പ്രോ ലീഗ് പര്യടനത്തിൽ ക്യാപ്റ്റനായിരുന്ന അമിത് രോഹിദാസിൽ നിന്നും നായകൻ പദവി മൻപ്രീത് സിംങിലേക്ക് തിരിച്ചെത്തുമ്പോൾ ഹർമൻപ്രീത് സിംഗ് ഉപനായകനാകും.കഴിഞ്ഞ ഒളിമ്പിക്സിൽ ചരിത്രപരമായ വെങ്കല മെഡൽ നേടുമ്പോൾ മൻപ്രീത് സിംങായിരുന്നു ഇന്ത്യയെ നയിച്ചത്.

?ഇന്ത്യൻ പുരുഷ ഹോക്കി സ്ക്വാഡ്.

ഗോൾകീപ്പർമാർ : പിആർ ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക്

ഡിഫൻഡർമാർ: വരുൺ കുമാർ, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ് (വിസി), അമിത് രോഹിദാസ്, ജുഗ്‌രാജ് സിംഗ്, ജർമൻപ്രീത് സിംഗ്.

മിഡ്ഫീൽഡർമാർ : മൻപ്രീത് സിംഗ് (സി), ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഷംഷേർ സിംഗ്, ആകാശ്ദീപ് സിംഗ്, നീലകണ്ഠ ശർമ്മ.

ഫോർവേഡുകൾ: മൻദീപ് സിംഗ്, ഗുർജന്ത് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply