ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അമേരിക്കൻ ഫുട്ബോൾ വേൾഡ് ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളികളായ നാല് കായിക താരങ്ങൾ യോഗ്യത നേടി

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അമേരിക്കൻ ഫുട്ബോൾ ഇസ്രായേലിൽ വെച്ച് നടത്തുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളികളായ നാല് കായിക താരങ്ങൾ യോഗ്യത നേടി. തിരുവനന്തപുരം ആറ്റുകാൽ സ്വദേശി അനിൽ. എസ്. ബി, തിരുവനന്തപുരം മലയം സ്വദേശി തുളസി. ജി, തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രതീഷ്. എസ്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുഹമ്മദ്‌ അസീം. എസ് .എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾ.അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ പരീശീലനം നടത്തുന്ന നാല് കായിക താരങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ 30 വരെ സിക്കിംദ്രബാദിൽ നടന്ന ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീമിൽ ഇടം നേടിയത്.ആദ്യമായാണ് അമേരിക്കൻ ഫുട്ബോൾ വേൾഡ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള കായിക താരങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply