കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി ഇന്ത്യൻ ഹോക്കി ടീം

കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി ഇന്ത്യൻ ഹോക്കി ടീം
2022 ഇൽ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീം പിന്മാറി.ഏഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിച്ചു 2024 ലെ പാരീസ് ഒളിമ്പിക്സിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടിയാണ് ഇന്ത്യൻ ഹോക്കി ടീം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറിയത്.ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനന്ദ്രോ നിങ്കൊമ്പമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദ ബത്രയോട് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കാൻ യുകെ വിമുഖത കാണിച്ചിരുന്നു. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവേചനപരമായ ക്വാറന്റൈൻ നിയമങ്ങളും യുകെ ഏർപ്പെടുത്തിയിരുന്നു. ഇതും പിൻമാറ്റത്തിന് കാരണമാണെന്ന് നിങ്കൊമ്പം അറിയിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply