സ്വന്തം പേരിൽ ബ്ലാസ്റ്റേഴ്‌സ് പ്രൊഫൈൽ ചിത്രം വേണോ? വെബ്സൈറ്റ് റെഡി.

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരം നാളെ നടക്കാനിരിക്കെ ആരാധകർക്കായി ഒരു വെബ്സൈറ്റ് നിർമ്മിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ ദീപകും ഭാര്യ അഞ്ജനയും.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ സീസൺ മുതൽ അടച്ചിട്ട ഗാലറിയിലാണ് ഐ.എസ്.എൽ മത്സരങ്ങൾ നടക്കുന്നത്. ഈ സീസണിലും ഇതുവരെ ആരാധകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ ആരാധകരുടെ ആശയും, ആവേശവുമെല്ലാം ഓൺലൈനിലൂടെയാണ് പങ്കുവെക്കപ്പെടുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അകത്തേക്ക് പ്രവേശനമില്ലാതെ പുറത്തുനിന്നും സ്റ്റേഡിയം നോക്കി നിൽക്കുന്ന ആരാധകന്റെ പ്രൊഫൈൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ പുതുക്കിയ പതിപ്പിൽ സ്വന്തം പേരും, ഇഷ്ട നമ്പറും നൽകി ചിത്രം സ്വയം ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമാണ് ഇപ്പോൾ kidseye.in എന്ന വെബ്സൈറ്റിലൂടെ ഇവരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടാതെ മറ്റു ഐ.എസ്.എൽ ടീമുകളുടെ ചിത്രവും തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാനാവും. ഇത്തരത്തിൽ സ്വന്തം പേരിൽ ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പല ആരാധകരുടെയും പ്രൊഫൈൽ ചിത്രമായി സോഷ്യൽ മീഡിയകളിൽ തരംഗമായികൊണ്ടിരിക്കുന്നത്

website : https://kidseye.in/

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply