ഇന്ത്യൻ വനിതാ ജൂനിയർ ഷൂട്ടിംഗ് ടീമിന് സ്വർണ്ണം.

ലോക ജൂനിയർ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണ്ണം. പെറുവിലെ ലിമയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണ്ണകൊയ്ത് നടത്തിയത്. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് സ്വർണ്ണ നേട്ടം കൈവരിച്ചത്.

മനു ഭാക്കർ, റിഥം സാംഗ്വാൻ, നാമ്യാ കപൂർ എന്നിവരാണ് സ്വർണ്ണം നേടിയത്. അമേരിക്കയുടെ അബേ റസ്സൽ ലാവറെറ്റ്, കാതലിൻ മോർഗൻ ആബലിൻ, ആദാ ക്ലൗഡിയ കോർഹിൻ എന്നിവരെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. 16-4 എന്ന മികച്ച പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്.

പുരുഷവിഭാഗത്തിൽ ഇതേ ഇനത്തിൽ ആദർശ് സിംഗ് വെള്ളി നേടിയിരുന്നു. പെറുവിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply