ഇന്തോനേഷ്യന് ഓപ്പൺ : ഇന്ത്യക്ക് തിരിച്ചടികളുടെ ദിനം.പിവി സിന്ധുവും സായ് പ്രണീതും ആദ്യ റൗണ്ടിൽ പുറത്തായി.

രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധു, ചൈനയുടെ ഹി ബിംഗ് ജിയാവോയോട് നേരിട്ടുള്ള ഗെയിമിനു തോൽവി ഏറ്റുവാങ്ങിയത് ഇന്ത്യൻ ക്യാമ്പിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ തോൽവിയോടെ ഇന്തോനേഷ്യ ഓപ്പണിൽ വനിതാ സിംഗിൾസിൽ നിന്ന് ആദ്യ റൗണ്ടിൽതന്നെ സിന്ധു പുറത്തായി.

മുൻ ലോക ചാമ്പ്യൻ കൂടിയായ സിന്ധു ഈ സീസണിൽ സയ്യിദ് മോദി ഇന്റർനാഷണലും സ്വിസ് ഓപ്പണും നേടി മികച്ച ഫോമിലാണ് ഇന്തോനേഷ്യ ഓപ്പണിണിന് ഇറങ്ങിയത്. എന്നാൽ സിന്ധുവിനെ നിലംപരിശാക്കുന്ന പ്രകടനമാണ് ചൈനീസ് താരം പുറത്തെടുത്തത്.

പുരുഷ സിംഗിൾസിൽ ഡെന്മാർക്കിന്റെ ഹാൻസ്-ക്രിസ്റ്റ്യൻ സോൾബെർഗ് വിറ്റിംഗ്ഹസിനോട് 16-21 19-21 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു സായി പ്രണീത് പുറത്തായത് ഇന്ത്യൻ ക്യാമ്പിന് ഇരട്ട പ്രഹരമായി.

മിക്‌സഡ് ഡബിൾസ് ജോഡികളായ ഇഷാൻ ഭട്‌നഗർ-തനീഷ ക്രാസ്റ്റോ സഖ്യത്തിന് സിന്ധു-പ്രണീത് സഖ്യത്തിന് സമാനമായ വിധിയാണ് നേരിടേണ്ടി വന്നത്. ഇവരും ഓപ്പണിംഗ് റൗണ്ടിൽ ഹോങ്കോംഗ് കൂട്ടുകെട്ടായ ചാങ് തക് ചിംഗ്-എൻജി വിംഗ് യുങ് ഹോങ് സഖ്യത്തോട് 14-21 11-21 എന്ന സ്‌കോറിന് പരാജയപ്പെട്ട് പുറത്തായി.

പുരുഷ ഡബിൾസിൽ 8-21, 11-21 എന്ന സ്‌കോറിന് മനു ആട്രി-സുമീത് റെഡ്ഡി സഖ്യം മൂന്നാം സീഡായ ജാപ്പനീസ് ജോഡികളായ തകുറോഹോക്കി-യുഗോ കൊബയാഷി സഖ്യത്തോട് പരാജയപ്പെട്ടത്.

ഫ്രാൻസിന്റെ തോമസ് റൂക്സലിനെതിരെ 21-19, 21-15 എന്ന സ്‌കോറിന് അനായാസ ജയം നേടിയ സമീർ വർമയാണ് അടുത്ത റൗണ്ടിലേക്ക് കടന്ന ഏക ഇന്ത്യൻ സിംഗിൾസ് താരം. രണ്ടാം റൗണ്ടിൽ ആറാം സീഡായ മലേഷ്യൻ താരം ലീ സി ജിയയെയാണ് സമീർ നേരിടേണ്ടത്.

വനിതാ ഡബിൾസ് ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം, ഇന്ത്യ-യുഎസ് ജോഡികളായ ഇഷിക ജയ്സ്വാൾ-ശ്രീവേദ്യ ഗുരസാദ സഖ്യത്തെ 21-15, 21-8 എന്ന സ്‌കോറിന് തോൽപ്പിച്ച് പ്രീക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply