ഖേൽരത്‌ന : സുനിൽ ഛേത്രിയും, നീരജ് ചോപ്രയും, ശ്രീജേഷും ഉൾപ്പെടെ 11പേർ.

ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയും വെള്ളി മെഡൽ ജേതാവായ ഗുസ്തി താരം രവി ദാഹിയയും ഉൾപ്പെടെ 11 കായികതാരങ്ങൾ ഈ വർഷത്തെ ഖേൽരത്‌ന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബോക്‌സർ ലോവ്‌ലിന, ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഹോക്കി ഗോൾകീപ്പർ മലയാളിയുമായ പി ശ്രീജേഷ്, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് എന്നിവരെയും ഖേൽരത്‌നയ്‌ക്കായി തിരഞ്ഞെടുത്തു. അതേസമയം, അർജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട 35 കായികതാരങ്ങളിൽ ശിഖർ ധവാനും ഉൾപ്പെടുന്നു.

ഖേൽരത്‌ന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട 11 ഇന്ത്യൻ അത്‌ലറ്റുകളുടെ പട്ടിക:
നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്) രവി ദാഹിയ (ഗുസ്തി) പി ആർ ശ്രീജേഷ് (ഹോക്കി) ലോവ്ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്) സുനിൽ ഛേത്രി (ഫുട്ബോൾ) മിതാലി രാജ് (ക്രിക്കറ്റ്) പ്രമോദ് ഭഗത് (ബാഡ്മിന്റൺ) സുമിത് ആന്റിൽ (ജാവലിൻ) ആവണി ലേഖര (ഷൂട്ടിംഗ്) കൃഷ്ണ നഗർ (ബാഡ്മിന്റൺ) എം നർവാൾ (ഷൂട്ടിംഗ്)

അർജുന അവാർഡ് 2021:
യോഗേഷ് കത്തുനിയ (ഡിസ്കസ് ത്രോ) നിഷാദ് കുമാർ (ഹൈജമ്പ്) പ്രവീൺ കുമാർ (ഹൈജമ്പ്) ശരദ് കുമാർ (ഹൈജമ്പ്) സുഹാസ് (ബാഡ്മിന്റൺ) സിംഗ്‌രാജ് അദാന (ഷൂട്ടിംഗ്) ഭവിന പട്ടേൽ (ടേബിൾ ടെന്നീസ്) ഹർവീന്ദർ സിംഗ് (അമ്പെയ്ത്ത്) ശിഖർ ധവാൻ (ക്രിക്കറ്റ്) ഖേൽരത്‌നക്ക് ശുപാർശ ചെയ്യപ്പെട്ട ശ്രീജേഷും, ഇതിനകം 2018 ൽ അർജുന അവാർഡ് നേടിയ മൻപ്രീത് സിംഗ് ഒഴികെ എല്ലാ പുരുഷ ഹോക്കി താരങ്ങളും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply