ഇന്ത്യൻ ക്യാമ്പിലേക്ക് അവസരം ലഭിച്ച് ഏക മലയാളി പെൺകുട്ടി; ഏഷ്യ റഗ്ബി ഗേൾസ് ചാംപ്യൻഷിപ്പ് സെപ്റ്റംബറിൽ

സെപ്റ്റംബർ 18,19 തിയ്യതികളിൽ ഉസ്ബെക്കിസ്ഥാനിലെ ടെഷ്കെന്റിലാണ് ഏഷ്യ അണ്ടർ18 ഗേൾസ് റഗ്ബി സെവൻസ് ചാംപ്യൻഷിപ്പ് 2021 അരങ്ങേറുന്നത്. ചാംപ്യൻഷിപ്പിനായുള്ള ട്രെയിനിങ് ക്യാമ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയൻ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 16വരെയാണ് ദേശിയ ട്രെയിനിങ് ക്യാമ്പ് നടക്കുന്നത്.

തിരുവനന്തപുരം കരുംകുളം സ്വദേശി രേഷ്മ എം.എസ് മാത്രമാണ് കേരളത്തിൽ നിന്നും ദേശിയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുല്ലുവിള ലിയോ XIII ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കിയ രേഷ്മ ദേശിയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ്. ഒഡീഷയിലെ ബുബനേശ്വറിൽ നടക്കുന്ന ട്രെയിനിങ് ക്യാമ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കാണ് ഉസ്ബെക്കിസ്ഥാനിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ U18 ഗേൾസ് ടീമിലേക്ക് യോഗ്യത ലഭിക്കുക.

ആകെ 54 താരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും രേഷ്മയ്ക്ക് പുറമെ മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഗോവ, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ താരങ്ങളാണ് ക്യാമ്പിലെത്തുന്നത്.

  • ✍️എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply