അതിവേഗക്കാറുകളുടെ ആവേശപ്പോരാട്ടത്തിന് സ്പ്രിന്റ് ഫിനിഷ്. ഫോർമുല വൺ കാറോട്ട മത്സര സീസണിലെ അവസാന ഗ്രാൻപ്രിയായ അബുദാബിയിൽ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ജയത്തോടെ തന്റെ കന്നി എഫ് വൺ കിരീടവും ഡച്ച് താരം സ്വന്തമാക്കി.
തുടക്കം മുതല്‍ മുന്നിലോടിയ ഹാമില്‍ട്ടണ്‍ ആദ്യ ലാപ്പില്‍ വേർസ്റ്റപ്പനെ പിന്നിലാക്കിയിരുന്നെങ്കിലും അവസാനം വരെ വിടാതെ പിന്തുടര്‍ന്ന വേർസ്റ്റപ്പൻ അവസാനം ജയം പിടിക്കുകയായിരുന്നു. എട്ടാം ഫോര്‍മുല വണ്‍ കിരീടം നേടി മൈക്കല്‍ ഷൂമാക്കറിനെ മറികടക്കാമെന്ന ഹാമില്‍ട്ടണിന്റെ മോഹം ഇതോടെ നീണ്ടു. ഹാമില്‍ട്ടണിനെ 58ാം ലാപ്പില്‍ വേർസ്റ്റപ്പൻ മറികടക്കുന്ന വിഡിയോ കാണാം.
The last lap #F1Finale Verstappen beats Hamilton in one of the greatest finishes to an #F1 season ever. pic.twitter.com/fI08NXHCDE
— Graeme (@1965graeme1965) December 12, 2021
369.5 വീതം പോയിന്‍റുമായായിരുന്നു ഇരുവരും അബൂദാബിയിലെത്തിയത്. പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയത് വേർസ്റ്റപ്പനായിരുന്നെങ്കിലും ഹാമില്‍ട്ടണ്‍ ലീഡ് പിടിച്ചു. 53ാം ലാപ്പില്‍ വില്യംസിന്റെ നികോളസ് ലത്തീഫിയുടെ കാര്‍ ഇടിച്ചുതകര്‍ന്നത് മത്സരഫലം നിര്‍ണയിച്ചുവെന്ന് പറയാം. ആ ലാപ്പില്‍ സര്‍ക്യൂട്ടില്‍ ഇറങ്ങിയ സേഫ്റ്റി കാര്‍ കളംവിട്ടപ്പോള്‍ ഇരുതാരങ്ങളും തമ്മിലുള്ള അകലം വളരെ കുറഞ്ഞു. പുതിയ ടയറിന്റെ ആനുകൂല്യത്തില്‍ കുതിച്ചുകയറിയ വേർസ്റ്റപ്പൻ അവസാന ലാപ്പില്‍ വിജയം എത്തിപ്പിടിച്ചു (395.5 പോയിന്റ്).
അവസാന ലാപ്പില്‍ ചട്ടലംഘനത്തിലൂടെയാണ് വേർസ്റ്റപ്പൻ വിജയിച്ചതെന്ന് കാണിച്ച് മെഴ്സിഡസ് പരാതി ഉയര്‍ത്തിയിട്ടുണ്ട്. സേഫ്റ്റി കാറിന്റെ ഇടപെടലാണവര്‍ ചുണ്ടിക്കാണിക്കുന്നത്. സീസണില്‍ 22 ഗ്രാന്‍പ്രീകളില്‍ 10 എണ്ണം സ്വന്തമാക്കിയാണ് വേർസ്റ്റപ്പന്റെ കിരീടധാരണം.
അബുദാബിയിൽ രണ്ടാമനായ മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിലും രണ്ടാമനായി– 387.5 പോയിന്റ്. നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ 587.5 പോയിന്റോടെ മെഴ്സിഡീസ് കിരീടം സ്വന്തമാക്കി. റെഡ്ബുൾ രണ്ടാമത്– 559.5 പോയിന്റ്.
✍? എസ്.കെ.
Leave a reply