ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ലോങ്ങ് ജമ്പിൽ ഇന്ത്യക്ക് മെഡൽ

ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതകളുടെ ലോങ്ങ് ജമ്പിൽ ശൈലി സിങ്ങാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ശൈലി 6.59 മീറ്റർ ചാടിയപ്പോൾ സ്വീഡന്റെ മജ അസ്കാഗ് 6.60 മീറ്റർ ചാടി സ്വർണ്ണമെഡൽ സ്വന്തമാക്കി. ഒരു സെന്റീമീറ്റർ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.

നേരത്തെ 4*400 മിക്‌സഡ് റിലേയില്‍ വെങ്കലവും, 10000 മീറ്റർ നടത്തത്തിൽ അമിത്തിലൂടെ വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഇത് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനമാണ്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply