ഒളിമ്പിക് ചാമ്പ്യന്മാരായ ബെൽജിയത്തെ വീഴ്ത്തി FIH പ്രൊ ലീഗിൽ വിജയം നേടി ഇന്ത്യ.ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.മലയാളി താരം ശ്രീജേഷിന്റെ തകർപ്പൻ സേവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
നിശ്ചിത സമയത്ത് ഇന്ത്യ 3-3ന് ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ രണ്ടാം പകുതിയിൽ ഇന്ത്യ 1-3ന് പിന്നിൽ പോയി. അവസാന പാദത്തിൽ ഉജ്ജ്വലമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ബെൽജിയത്തെ 3-3 ന് അവസാനം പിടിച്ചു കെട്ടുകയായിരുന്നു.17ാം മിനുട്ടിൽ ഇന്ത്യ ഷംഷേര്‍ സിംഗിലൂടെ മുന്നിലെത്തിയെങ്കിലും സെഡ്രിക് ചാര്ലിയര് ബെൽജിയത്തിന്റെ സമനില ഗോള്‍ കണ്ടെത്തി.
സൈമണും നിക്കോളസും നേടിയ ഗോളുകള്‍ ബെൽജിയത്തെ മുന്നിലെത്തിച്ചപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 58ാം മിനുട്ടിൽ ജര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. ഷൂട്ടൗട്ടിൽ ഇന്ത്യന്‍ താരങ്ങളെല്ലാം ഗോള്‍ നേടി.
ഷൂട്ടൗട്ടിൽ നിക്കോളാസ് ഡി കെർപെലിന്റെ പെനാൽറ്റി ആണ് ശ്രീജേഷ് സേവ് ചെയ്തു, ഇന്ത്യ വിജയം ഉറപ്പാക്കി, ഹർമൻപ്രീത് സിംഗ്, അഭിഷേക്, ലളിത് ഉപാധ്യായ, ഷംഷേർ സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർ ചെയ്തു.
വിഷ്ണു ഡി പി
Leave a reply