ജീവിതത്തിലെ അവസാന യാത്രയും ഓടിത്തീർത്ത് ഒളിമ്പ്യൻ മിൽഖ സിംഗ് യാത്രയായി. കോവിഡ് ബാധിതനായിരുന്നു.

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റിക്സ് താരമായിരുന്ന മിൽഖ സിംഗ് (91) മരണത്തിനു കീഴടങ്ങി. കോവിഡ് ബാധിതനായിരുന്ന മിൽഖ സിംഗ് മൊഹാലിയിലെ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയെങ്കിലും മറ്റുചില ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂണ് 3 നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ICU യിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വശളായതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഒടുവിൽ രാത്രിയോടുകൂടി അദ്ദേഹം ഈ ലോകത്തോട് വിടപറയുകയായിരുന്നു. 5 ദിവസങ്ങൾക്കു മുൻപ് മിൽഖ സിങ്ങിന്റെ ഭാര്യയും പ്രശസ്ത വോളിബോൾ താരമായിരുന്ന ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്ന നിർമൽ കൗറും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

1929 നവംബർ 20നു പഞ്ചാബിലെ ഗോവിന്ദാപുറയിലാണ് ജനനം. പറക്കും സിഖ് (FLYING SIKH) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഏഷ്യൻ ചാംപ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയ ഏക അത്ലറ്റാണ് മിൽഖ സിംഗ്. 1960 ഒളിംപിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഫോട്ടോ ഫിനിഷിങ്ങിലൂടെയാണ് മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്. 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് അമേരിക്കൻ താരം ഒറ്റിസ് ഡേവിസിനോട് മിൽഖ സിങിന് വെങ്കല മെഡൽ നഷ്ടമായത്. 40 വർഷത്തോളം ആയിരുന്നു മിൽഖയുടെ റെക്കോർഡിന്റെ ആയുസ്സ്. 1959 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply