ടോക്കിയോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ഇന്ത്യൻ പ്രതിരോധ സേനയുടെ ആദരം. പുണെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. നീരജ് ചോപ്ര ആർമി സ്‌പോർട്‌സ് സ്‌റ്റേഡിയം എന്നാണ് നാമകരണം ചെയ്യാൻ പോകുന്നത്. കരസേന മാധാവി എംഎം നരവാനെയും ലഫ്റ്റനന്റ് ഗവർണർ ജെ.എസ് നൈനും ചടങ്ങിൽ പങ്കെടുക്കും. ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ആർമിയിലെ പതിനാറ് താരങ്ങളെ ചടങ്ങിൽ ആദരിക്കും.
ഒളിംപിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008 ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
- – ✍️എസ്.കെ.
Leave a reply