കുവോര്‍തെന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര.

ഫിന്‍ലാന്‍ഡില്‍ നടന്ന കുവോര്‍തെന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണ മെഡല്‍. 86.69 മീറ്റര്‍ എന്ന മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ടും ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈയടുത്ത് ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ച ചോപ്രയുടെ ആദ്യ ഏറുതന്നെ 86.69 മീറ്ററിലെത്തി. ഇതുതന്നെ എതിരാളികളെ പിന്നിലാക്കാന്‍ പോന്നതായിരുന്നു. കഴിഞ്ഞ ടോക്യോ ഒളിംപ്കിസിലും നീരജ് ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply