1990കളുടെ തുടക്കത്തില്‍ മൈക്ക് ടൈസണ്‍ പീഡിപ്പിച്ചു; 5 മില്യണ്‍ ഡോളറിന് കേസ് ഫയൽ ചെയ്തു.

ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ 1990-കളുടെ തുടക്കത്തില്‍ ന്യൂയോര്‍ക്കിൽ വെച്ച്‌ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു സ്ത്രീ കേസ് ഫയല്‍ ചെയ്തു.

ലിമോസിനില്‍ വച്ച്‌ ടൈസണ്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ തനിക്ക് ശാരീരികവും മാനസികവും വൈകാരികവുമായ പ്രയാസങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും 5 മില്യണ്‍ ഡോളറിന് കേസുകൊടുത്ത സ്ത്രീ പറഞ്ഞു. സ്ത്രീയുടെ സത്യവാങ്മൂലത്തില്‍ ആക്രമണത്തിന് തീയതി നല്‍കുന്നില്ലെങ്കിലും . 1990-കളുടെ തുടക്കത്തിലാണ് അത് സംഭവിച്ചത് എന്ന് മാത്രമാണ് പറയുന്നത്.

ഇന്‍ഡ്യാനപൊളിസില്‍ വെച്ച്‌ ടൈസണ്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് സൗന്ദര്യ മത്സരാര്‍ത്ഥിയായ ഡിസൈറി വാഷിംഗ്ടണ്‍ പറഞ്ഞ അതേ സമയത്താണ് ഇതും സംഭവിച്ചത്. 1992 ഫെബ്രുവരി 10ന് വാഷിംഗ്ടണിനെ ബലാത്സംഗം ചെയ്തതിന് ടൈസണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു.

ഡാനി ആൽവേസിന്റെ ഞെട്ടിക്കുന്ന ക്രൂര പീഡന വിശദാംശങ്ങൾ പങ്കുവെച്ച് യുവതി.

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
0
+1
1

Leave a reply