ഇന്തോനേഷ്യൻ ഓപ്പൺ : പ്രണോയ് സെമിയിൽ.

ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി എച്ച്എസ് പ്രണോയ് സെമിയിൽ പ്രവേശിച്ചു. കളി തുടർച്ചയായ ഗെയിമുകൾക്കാണ് പ്രണോയ് ജയിച്ചു കയറിയത്.

റാസ്മസ് ഗെംകെയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ തോമസ് കപ്പിലെ ഹീറോകളിലൊരാളായ എച്ച്എസ് പ്രണോയ് തന്റെ ഫോം ഇന്തോനേഷ്യൻ ഓപ്പണിലും തുടരുകയാണ്. 21-14, 21-12 എന്ന സ്‌കോറിനാണ് ഈ മലയാളി താരം ജെംകെയെ മറികടന്നത്.

കളിയുടെ തുടക്കം മുതൽ മികച്ച രീതിയിൽ തുടങ്ങിയ പ്രണോയ് തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള എതിരാളിയെ തുടക്കം മുതൽ തന്നെ സമ്മർദ്ദത്തിലാക്കുകയും കൃത്യമായ റിട്ടേണുകളുമായി ലോംഗിന്റെ വേഗതയേറിയ നീക്കങ്ങളെ സമർത്ഥമായി നേരിടുകയും ചെയ്തു.

രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പം നിന്ന ശേഷം 7-7ന് കളി സമനിലയിലായ ശേഷമാണ് പ്രണോയ് തുടർച്ചയായി പോയിന്റ് നേടിഗെയിം കയ്യിലാക്കിയത്. എതിരാളിയുടെ ചെറിയ പിഴവ് മുതലെടുത്ത പ്രണോയ് 41 മിനിറ്റിനുള്ളിൽ തന്നെ മത്സരം അവസാനിപ്പിച്ചു.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply