സാനിയ മിർസയുടെ കയ്യിൽ നിന്നും മാലിക്കിനെ സ്വന്തമാക്കുമോ… പ്രതികരിച്ച് പാക് നടി.

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി ബന്ധമൊന്നുമില്ലെന്ന നിലപാട് അറിയിച്ച് പാക്കിസ്ഥാനി നടി ആയിഷ ഒമർ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായുള്ള ചർച്ചയ്ക്കിടെയാണ് ഇക്കാര്യത്തിൽ ആയിഷ ആദ്യമായി പ്രതികരിച്ചത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും ഭർത്താവ് ശുഐബ് മാലിക്കും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

മാലിക്കിന് ആയിഷയുമായുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. മാലിക്ക് നല്ല സുഹൃത്തു മാത്രമെന്ന് അടുത്തിടെ ആയിഷ ട്വീറ്റ് ചെയ്തു. വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷൻമാരിൽ താൽപര്യമില്ലെന്ന് ആയിഷ, അക്തറുമായുള്ള ചർച്ചയ്ക്കിടെ വെളിപ്പെടുത്തി. എല്ലാവര്‍ക്കും തന്നെ അറിയാമെന്നും ഇക്കാര്യം പറയാതെ തന്നെ മനസ്സിലാകുമെന്നും ആയിഷ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

വിവാഹ മോചന വാർത്തകളിൽ സാനിയ മിർസയോ, മാലിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ ഇരുവരും ചേർന്ന് അവതരിപ്പിക്കുന്ന ‘ദ് മിർസ മാലിക് ഷോ’യ്ക്കു വേണ്ടി താരദമ്പതികൾ കരാറൊപ്പിടുകയും ചെയ്തു.

What’s your Reaction?
+1
0
+1
1
+1
1
+1
1
+1
0
+1
1
+1
0

Leave a reply