തിരുവനന്തപുരം ജി.വി.രാജാ സ്പോര്‍ട്സ് സ്‌കൂള്‍,
കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍,
തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, കുന്ദംകുളം
എന്നീ വിദ്യാലയങ്ങളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കും.
അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍, വോളീബോള്‍, ഹോക്കി, ക്രിക്കറ്റ്, ബോക്സിംഗ്, ജൂഡോ, തായ്ക്വാണ്ടോ, റസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനനതിയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളതിന്റെ നിലവില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍സ് കേന്ദ്രങ്ങളില്‍ എത്തണം.
2021 സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ
ഘട്ടം ഘട്ടമായി വിവിധ കേന്ദ്രങ്ങളിൽ സെലക്ഷന്‍ ട്രയല്‍സ് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.gvrsportsschool.org/
Leave a reply