“ഇന്ത്യ മാത്രമേ ഉണ്ടായിരുന്നൊള്ളു ഞങ്ങളോടൊപ്പം “പാലിത ഫെർണാണ്ടോ

ഇന്ത്യൻ സഹായത്തെക്കുറിച്ച് സംസാരിച്ച് ശ്രീലങ്കൻ അത്ലറ്റിക് ചീഫ് ആയ പാലിത ഫെർണാണ്ടോ. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ശ്രീലങ്കൻ അത്ലറ്റിക് അസോസിയേഷന് നൽകിയ സാമ്പത്തികവും അല്ലാതെയുമുള്ള സഹായത്തെയും ശ്രീലങ്കയുടെ ഏഷ്യൻ ഗെയിംസിലേക്കുള്ള മുന്നൊരുക്കത്തെയും പറ്റി ഫെർണാണ്ടോ സംസാരിച്ചു.
“എന്നൊക്കെ ഞങ്ങൾക്ക് സഹായം ആവശ്യം ഉണ്ടായിരുന്നോ അന്ന് എല്ലാം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമായിരുന്നു.അവരാണ് ഞങ്ങളുടെ പരിശീലകരെ പഠിപ്പിക്കുന്നത്. അത് പഠിച്ചാണ് അവർ ഞങ്ങളുടെ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നത്.ഏതൊക്കെ രീതിയിൽ ആണോ ഞങ്ങൾക്ക് സഹായം വേണ്ടത് എല്ലാ രീതിയിലും ഇന്ത്യ സഹായിക്കും.സാമ്പത്തികം ഒരു പ്രശ്നമാണ്. നേരത്തെ ഐ എ എ എഫ് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. ഇപ്പോൾ അത് നിന്നു.ഐ ഒ സി വഴി നാഷണൽ ഒളിമ്പിക് അസോസിയേഷൻ ഓഫ് ശ്രീലങ്ക വഴിയും സഹായങ്ങൾ ലഭിക്കും. പക്ഷെ അത് പോരാ ” ഫെർണാണ്ടോ പറഞ്ഞു.

ദമയന്തി ദർശയുടെയും സുശാന്ധിക ജയ്സിങ്ങയുടെയും സുവർണ്ണ കാലത്തെ സ്മരിച്ച ഫെർണാണ്ടോ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള തയ്യാറെടുപ്പുകളെയും പ്രതീക്ഷകളെ പറ്റിയും സംസാരിച്ചു. ലോങ്ങ്‌ ജമ്പ് ഹൈ ജമ്പ് സ്പ്രിന്റിങ് വിഭാഗത്തിൽ മെഡൽ വിജയ പ്രതീക്ഷയും ഫെർണാണ്ടോ പങ്കു വെച്ചു.

(ന്യൂ ഇന്ത്യൻ എക്സ്പ്രെസ് )

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply