രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് പുനനാമകരണം ചെയ്തു. ഇനി മുതൽ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ്.

രാജ്യത്തെ ഏറ്റവും ഉയർന്ന കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചാന്ദ് ഖേൽ രത്‌ന അവാർഡ് എന്ന പേരിലറിയപ്പെടും. ഇത് സംബന്ധിച്ച പ്രസ്താവന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് നടത്തിയത്. രാജ്യത്തെ ജനങ്ങളുടെ വികാരത്തെ ബഹുമാനിച്ചുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

“മേജർ ധ്യാൻ ചന്ദ് ഇന്ത്യയുടെ ഇതിഹാസ കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ്. അദ്ദേഹം ഇന്ത്യക്കായി ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടി. രാജ്യത്തിന്റെ ഏറ്റവും ഉയർന്ന കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഉചിതമാണ്.”

ഇന്ത്യൻ ഹോക്കിയുടെ സുവർണകാലഘട്ടത്തിലെ മുഖമായിരുന്നു ധ്യാൻ ചന്ദ്. അസാധാരണമായ അദ്ദേഹത്തിന്റെ ഗോൾ നേടാനുള്ള കഴിവ് പ്രശസ്തമായിരുന്നു. ഇന്ത്യക്കായി ഒളിംപിക്സിൽ 3 സ്വർണമെഡലുകൾ ധ്യാൻ ചന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേടിയിട്ടുണ്ട്. ‘THE WIZARD’ , ‘THE MAGICIAN’ എന്നീ പേരുകളും അദ്ദേഹത്തിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ഹോക്കി ടീമിന്റെ കാലങ്ങളായുള്ള ഒളിംപിക്സിലേ മെഡൽ വരൾച്ചയ്ക്ക് വിരമാമിട്ടുകൊണ്ട് പുരുഷന്മാരുടെ ടീം ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയിരുന്നു. ചരിത്രത്തിലാദ്യമായി വനിതകളുടെ ഹോക്കി ടീം ഒളിംപിക്സ് സെമിയിലും കടന്നിരുന്നു. ഇന്ത്യൻ ഹോക്കിയ്ക്ക് പുതുജീവൻ വെക്കുന്ന ഈ വേളയിൽ ഇങ്ങനെയൊരു മാറ്റം ഹോക്കി മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കാൻ കഴിയും.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply