യുപി ഇന്ത്യയുടെ കായിക കേന്ദ്രമായി മാറുന്നു; യോഗിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.

ഇന്ത്യയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഉത്തര്‍പ്രദേശെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. രാജ്യത്തേക്ക് മെഡലുകള്‍ കൊണ്ടുവരാനായി കായികതാരങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കായികമേഖലയുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക ഉച്ചകോടിയില്‍ കായിക മേഖലയെ ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തത് യുപി സര്‍ക്കാരാണ്. മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്തിട്ടില്ല. ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചതിനും കായിക മേഖലയെ ഉള്‍പ്പെടുത്തിയതിനും യോഗി സര്‍ക്കാരിനെ ഠാക്കൂര്‍ അഭിനന്ദിച്ചു.

2021-ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടോക്കിയോ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവിനെ ആദരിച്ചു. സംസ്ഥാനങ്ങള്‍ സ്വന്തം കളിക്കാരെ ആദരിക്കുന്നത് സാധാരണമാണ്, എന്നാല്‍ ആദ്യമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളെ അഭിനന്ദിച്ചു. ഇത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണമേഖലകളില്‍ നിന്നുള്ള കായികതാരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ കായികമേഖലയ്‌ക്ക് കൂടുതല്‍ മത്സരങ്ങളും പരിശീലകരെയും ആവശ്യമാണ്. യുപിയില്‍ 25 കോടി ജനസംഖ്യയുണ്ട്. കായിക മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ യുപിയെ പോലൊരു സംസ്ഥാനത്തിന് സാധിക്കും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതിന് വേഗത ആവശ്യമാണെന്നും നിക്ഷേപക ഉച്ചകോടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply